0%

Chapter Title : തന്ത്രലാവണ്യം അധ്യായം 5: അപർണം [കത്തനാർ]

Author : കത്തനാർ Read All Parts 309.5K

ശക്തിയുണ്ട്.

ഹൃദയം പുറത്തെടുത്താൽ വിക്രമനെ നിശ്ചലമാക്കാനാകുമോ?

ഹരിഹരനിൽ പ്രവർത്തിച്ചു.

ഭൈരവനിൽ പ്രവർത്തിച്ചു.

എന്നാൽ വാംപയറിൽ?

ഉറപ്പില്ല.

പക്ഷേ മറ്റൊരു വഴിയുമില്ലായിരുന്നു.

ദേവകിയുടെ ശരീരത്തിൽനിന്ന് ജീവൻ വേഗത്തിൽ ഒഴുകിക്കൊണ്ടിരിക്കുന്നു. പുറത്ത് മറ്റുള്ളവർ എത്താൻ അധികസമയം വേണ്ടിവരില്ല. വിക്രമനെ ജീവനോടെ വിട്ടാൽ അയാൾ വീണ്ടും ആക്രമിക്കും.

ആദിത്യൻ വലതുകൈ പിന്നോട്ടെടുത്തു. വെളുത്ത വളയുടെ പാൽനിറമുള്ള പ്രകാശം വിരലുകളിലേക്കു നിറഞ്ഞു.

വിക്രമന്റെ കണ്ണുകൾ അവന്റെ കൈയിലേക്കു നീങ്ങി.

ഉദ്ദേശ്യം തിരിച്ചറിഞ്ഞു.

അയാൾ കൂടുതൽ ശക്തിയായി പൊരുതി. കഴുത്തിലെ ഞരമ്പുകൾ മുറുകി. പല്ലുകൾ പുറത്തേക്കു നീണ്ടു. ശരീരത്തിനുമേലുള്ള ആദിത്യന്റെ നിയന്ത്രണം ഓരോ നിമിഷവും ദുർബലപ്പെട്ടു.

ആദിത്യൻ കൈ മുന്നോട്ടു നീക്കാൻ ഒരുങ്ങി.

അപ്പോഴാണ് പിന്നിൽനിന്ന് ഒരു ശബ്ദം കേട്ടത്.

“മാധവാ…എന്റെ അച്ഛന്റെ മേൽനിന്ന് കൈയെടുക്കടാ പട്ടി!”

ആദിത്യന്റെ ശരീരം നിശ്ചലമായി.

ആ ശബ്ദം.

നൂറുകണക്കിന് യാത്രകളിൽ അവൻ കേട്ടത്.

ചിരിച്ചും ശാസിച്ചും പരിഹസിച്ചും സ്നേഹം സമ്മതിച്ചും കേട്ടത്.

അവൻ പതുക്കെ തിരിഞ്ഞു.

തകർന്ന വാതിലിലൂടെ അപർണ അകത്തേക്കു വന്നിരുന്നു.

അവളുടെ മുഖത്ത് ആദിത്യൻ ഇതുവരെ കണ്ടിട്ടില്ലാത്ത വികാരങ്ങൾ നിറഞ്ഞിരുന്നു.

ഭയം.

വേദന.

അവിശ്വാസം.

കോപം.

അവളുടെ കണ്ണുകൾ ആദ്യം നിലത്തുകിടക്കുന്ന ഭൈരവന്റെ ശരീരത്തിലേക്കു നീങ്ങി.

തുറന്ന നെഞ്ച്.

അരികിൽ കിടക്കുന്ന രക്തം പുരണ്ട ഹൃദയം.

പിന്നീട് ബോധമില്ലാതെ കിടക്കുന്ന ദേവകിയിലേക്കും.

അവസാനം പിതാവിന്റെ നെഞ്ചിൽ കൈവച്ച് നിൽക്കുന്ന അർദ്ധനഗ്നനായ മാധവനിലേക്കും.

അല്ല.

അവളുടെ മുന്നിൽ നിൽക്കുന്നത് മാധവനല്ലായിരുന്നു.

വെളുത്ത വളയുടെ പ്രകാശത്തിൽ മറ്റൊരാൾ.

അപർണയുടെ പച്ചക്കണ്ണുകൾ ആദിത്യന്റെ മുഖത്ത് ഉറഞ്ഞുനിന്നു.

“നീ…”

അവളുടെ ശബ്ദം തകർന്നു.

“അപർണേ, ഞാൻ പറയുന്നത് കേൾക്ക്.”

“ഭൈരവൻ

💬 Comments

View all comments