Chapter Title : തന്ത്രലാവണ്യം അധ്യായം 5: അപർണം [കത്തനാർ]
പരിചയപ്പെട്ട റോഡുകളെക്കാൾ ഇരട്ടി വീതിയുള്ളത്. അതിനുമുകളിൽ വെളുത്തയും മഞ്ഞയും നിറത്തിലുള്ള വരകൾ. ഇരുവശങ്ങളിലുമായി ഉയർന്ന ലോഹതൂണുകൾ. അവയുടെ മുകളിൽ തെളിഞ്ഞുനിൽക്കുന്ന പ്രകാശങ്ങൾ.
സമീപത്തുകൂടി വിചിത്രരൂപമുള്ള വാഹനങ്ങൾ അതിവേഗം കടന്നുപോയി.
ഒരു വാഹനം തന്റെ അരികിൽനിന്ന് പെട്ടെന്ന് തിരിഞ്ഞുമാറി. അതിന്റെ മുൻഭാഗത്ത് കടുത്ത വെളിച്ചം. അകത്ത് ഇരുന്ന മനുഷ്യൻ ജനാല താഴ്ത്തി എന്തോ വിളിച്ചുപറഞ്ഞു.
ആദിത്യൻ പതുക്കെ എഴുന്നേറ്റിരുന്നു.
ശരീരം മുഴുവൻ വിറക്കുന്നു.
കീറിയ വസ്ത്രത്തിന്റെ ചെറിയ ശേഷിപ്പുമാത്രമാണ് അരക്കുമുകളിൽ. ഷർട്ട് ഇല്ല. നെഞ്ചിൽ രക്തം ഉണങ്ങിയിരിക്കുന്നു. ഭൈരവന്റെയും വിക്രമന്റെയും രക്തം കൈകളിൽ പറ്റിയിട്ടുണ്ട്.
ആളുകൾ ചുറ്റും കൂടിത്തുടങ്ങി.
അവരുടെ വസ്ത്രങ്ങൾ വിചിത്രമായിരുന്നു. പുരുഷന്മാരിൽ പലരും ശരീരത്തോട് ചേർന്ന പാന്റ്സും നിറമുള്ള ഷർട്ടുകളും ധരിച്ചിരുന്നു. സ്ത്രീകളുടെ വസ്ത്രങ്ങളിൽ പരിചിതവും അപരിചിതവുമായ രൂപങ്ങൾ. ചിലരുടെ തലമുടി അസ്വാഭാവികമായ നിറങ്ങളിൽ.
ചിലർ ചിരിക്കുന്നു.
ചിലർ അതിശയത്തോടെ നോക്കുന്നു.
പലരുടെയും കയ്യിൽ ചതുരാകൃതിയിലുള്ള നേർത്ത വസ്തുക്കൾ. അതിന്റെ ഒരു ഭാഗം ആദിത്യന്റെ നേരെ പിടിച്ചിരിക്കുന്നു. ചിലതിൽ വെളിച്ചം മിന്നുന്നു. മറ്റുചിലതിൽ സ്വന്തം രൂപം ചെറുതായി ചലിക്കുന്നു.
ഒരാൾ ആ ചതുരവസ്തുവിലേക്കു നോക്കി ചിരിച്ചു.
“നല്ല റീലായിരിക്കും.”
മറ്റൊരാൾ പറഞ്ഞു:
“ഇവൻ സിനിമാ ഷൂട്ടിങ്ങിൽനിന്ന് ഓടി വന്നതാണോ?”
“മദ്യപിച്ച് റോഡിലുറങ്ങിയതാവും.”
“അരയിൽ മുണ്ടും ശരീരം മുഴുവൻ ചോരയും. എന്തൊരു കോലം!”
മലയാളം.
അവർ മലയാളത്തിലാണ് സംസാരിക്കുന്നത്.
പക്ഷേ ചില വാക്കുകൾ ആദിത്യന് മനസ്സിലായില്ല.
അവൻ ചുറ്റും നോക്കി.
ശ്വാസം നിലച്ചു.
റോഡിന്റെ ഇരുവശങ്ങളിലും ആകാശത്തേക്കുയരുന്ന കെട്ടിടങ്ങൾ.
പത്തു നില.
ഇരുപതു നില.
അതിലും കൂടുതൽ.
ചില്ലുകൊണ്ടുള്ള വിശാലമായ ചുമരുകൾ സൂര്യപ്രകാശം പ്രതിഫലിപ്പിക്കുന്നു. ചില കെട്ടിടങ്ങളുടെ
💬 Comments
View all comments