Chapter Title : തന്ത്രലാവണ്യം അധ്യായം 5: അപർണം [കത്തനാർ]
മുകളിൽ വലുതായ അക്ഷരങ്ങളും ചിത്രങ്ങളും. ചുമരുകളിൽ മനുഷ്യർ നടക്കുന്നതുപോലെ ചലിക്കുന്ന പ്രകാശചിത്രങ്ങൾ.
അമേരിക്കയിലെ നഗരങ്ങളെക്കുറിച്ചുള്ള പുസ്തകങ്ങളിൽ വായിച്ചിട്ടുള്ള ആകാശചുംബികൾ.
കേരളത്തിൽ?
ഇത് കേരളമല്ലേ?
ആളുകൾ മലയാളം സംസാരിക്കുന്നു.
വാഹനങ്ങളുടെ നമ്പർപാളികളിൽ കേരളത്തിന്റെ അടയാളമുണ്ട്.
അകലെയായി ഒരു വലിയ പാലം. അതിനുമുകളിലൂടെ ജനാലകളുള്ള നീണ്ടൊരു ലോഹവാഹനം ശബ്ദമില്ലാതെ സഞ്ചരിക്കുന്നു. ട്രെയിൻ പോലെ എന്നാൽ ശബ്മില്ലാതെ.
ആദിത്യൻ എഴുന്നേൽക്കാൻ ശ്രമിച്ചു.
കാലുകൾ ആദ്യം തളർന്നു.
വെളുത്ത വളയുടെ ശക്തി ശരീരത്തിലേക്കു ഒഴുക്കി. പേശികൾ ഉറച്ചു. തലകറക്കം കുറഞ്ഞു.
ചുറ്റുമുണ്ടായിരുന്നവർ പിന്നോട്ടുമാറി.
“എണീറ്റു.”
“ഇവൻ ശരിക്കും മദ്യപിച്ചിരിക്കുന്നു.”
“ചേട്ടാ, വീട്ടിൽ പോ.”
ഒരു യുവാവ് അടുത്തുനിന്നിരുന്നു. കയ്യിലെ ചതുരവസ്തു ഇപ്പോഴും ആദിത്യന്റെ നേരെ. അതിന്റെ മിനുസമുള്ള ഭാഗത്ത് തന്റെ തന്നെ രൂപം ചെറുതായി കാണാം.
ആദിത്യൻ ആ വസ്തുവിലേക്കു നോക്കി.
“അത് എന്താണ്?”
ചുറ്റും ചിരി ഉയർന്നു.
യുവാവ് കൂട്ടുകാരനോട് പറഞ്ഞു:
“ഭയങ്കര അഭിനയം.”
ആദിത്യന്റെ മനസ്സ് കുഴഞ്ഞിരുന്നു.
ഇത് സ്വപ്നമോ?
നീലവള സൃഷ്ടിച്ച വ്യാജദൃശ്യമോ?
അപർണ തന്നെ മറ്റൊരു സ്ഥലത്തേക്കാണോ അയച്ചത്?
അല്ല.
സ്ഥലം മാത്രമല്ല മാറിയത്.
കാലം.
നീലവള കാലത്തെ നിയന്ത്രിക്കുന്നു.
അവൾ തന്നെ മറ്റൊരു സമയത്തിലേക്കാണ് തള്ളിയിരിക്കുന്നത്.
കറുത്ത വളയുടെ ശക്തി ആദിത്യൻ മനസ്സിലേക്കു കൊണ്ടുവന്നു. കലുഷിതമായ ചിന്തകൾ ക്രമപ്പെട്ടു. ചുറ്റുമുള്ള ഓരോ വിവരവും വേർതിരിഞ്ഞു.
ഭാഷ മലയാളം.
സ്ഥലം കേരളം.
നിർമ്മിതികൾ തന്റെ കാലത്തേതല്ല.
വാഹനങ്ങളും വസ്ത്രങ്ങളും ഉപകരണങ്ങളും ഭാവിയിലേതാണ്.
അതായത് ഈ നഗരം ഭാവിയിലെ കേരളത്തിലാണ്.
എത്ര വർഷം?
പത്തോ?
അമ്പതോ?
നൂറോ?
ആദിത്യൻ അടുത്തുനിന്ന യുവാവിനോട് ചോദിച്ചു:
“ഇന്നത്തെ തീയതി എന്താണ്?”
യുവാവ്
💬 Comments
View all comments