Chapter Title : തേജാത്മികം 12 [Nishinoya]
ചിരിച്ചോണ്ട് ചേച്ചി പറഞ്ഞു.
ഞാൻ ഷോപ്പ് പുതുക്കി പണിതപ്പോ car accessories കൂടെ തുടങ്ങിയർന്നല്ലോ. നീതു ചേച്ചിയാണ് അതിന്റെ കാര്യങ്ങൾ ഒക്കെ നോക്കികൊണ്ടിരുന്നത്. കസ്റ്റമർ ഡീലിങ്ങും സ്റ്റോക്ക് ചെക്ക് ചെയ്യുന്നതും എല്ലാം ചേച്ചിയാണ്. സ്റ്റോക്ക് തീരുമ്പോൾ ഓർഡർ ചെയ്യാൻ മാത്രമേ എന്റെ ആവശ്യം ഉള്ളു. അത്രക്ക് സഹായം ആയിരുന്ന ചേച്ചിയാണ് പോവുന്നത്. ഇനി പുതിയ ഒരാളെ കണ്ടെത്തണം.
ഇന്ന് സ്കൂൾ കഴിഞ്ഞ് ബസ് ഇറങ്ങി വരുന്ന കല്ലുവിനെ കൂട്ടാൻ ഞാൻ വീട്ടിൽ നേരത്തെ എത്തി.
"... അച്ഛൻ രാവിലെ എവിടെ പോയതാ. ഞാൻ എണീറ്റപ്പോ കണ്ടില്ലലോ. അമ്മയോട് ചോദിച്ചപ്പോ അമ്മയും ഒന്നും പറഞ്ഞില്ല..." രാവിലെ എന്നെ കാണാത്ത പരാതി എത്തി.
"...അച്ഛന് രാവിലെ കുറച്ചു പണി ഉണ്ടായിരുന്നു. അതാ മോള് എഴുന്നേറ്റപ്പോ അച്ഛനെ കാണാത്തെ..." എനിക്ക് കല്ലുവിനോട് അങ്ങനെ പറയാനാണ് തോന്നിയത്.
എന്നത്തേയും പോലെ ദേവു എത്തി കല്ലുവിന്റ കാര്യങ്ങൾ എല്ലാം ചെയ്ത് അടുക്കള പണിയിൽ മുഴുകുമ്പോൾ ആണ് ഞാൻ അടുക്കളയിലേക്ക് ചെന്നത്.
"...ദേവു ഞായറാഴ്ച മാമൻ നമുക്ക് ഒരു വിരുന്ന് ഒരുക്കുന്നുണ്ട്. നീ ഫ്രീ ആണെങ്കിൽ നമുക്ക് അന്ന് അങ്ങോട്ട് ഇറങ്ങിയാലോ..." മടിച്ച് മടിച്ച് ഞാൻ ചോദിച്ചതും ദേവു സമ്മതം മൂളി.
"... ദേവു..." പിന്നെ എന്ത് സംസാരിക്കും എന്ന് അറിയാതെ അവിടെ നിന്ന് പരുങ്ങിയ ശേഷം ഞാൻ ദേവൂനെ വിളിച്ചു.
"... എന്താ😡..." കത്തുന്ന കണ്ണുകളോടെ ദേവു ചോദിച്ചതും ഞാൻ ചെറുതായി ഒന്ന് പേടിച്ചു ഒന്നുമില്ലെന്ന് പറഞ്ഞ് നൈസ് ആയിട്ട് അവിടെന്ന് തടി തപ്പി.
ഞായാർ രാവിലെ തന്നെ ദേവുവിനെയും കല്ലുവിനെയും കൂട്ടി മാമന്റെ
💬 Comments
View all comments