Chapter Title : തേജാത്മികം 12 [Nishinoya]
വീട്ടിൽ എത്തി. ദേവു മാമിയുടെ ഒപ്പം അടുക്കളയിൽ കയറി ഞാനും മാമനും കല്ലുവിനെ കൊണ്ട് അവിടെ മുഴുവൻ നടന്നു. ഉച്ചക്ക് എല്ലാരും ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കാൻ തുടങ്ങി. ഇന്ന് കല്ലുവിന് വാരി കൊടുക്കുന്ന ജോലി മാമി ഏറ്റെടുത്തു.
"...ഇനിയിപ്പോ ഇവിടെ കിടന്നിട്ട് നാളെ പോകാം പിള്ളേരെ..." കഴിക്കുന്നതിന്റെ ഇടക്ക് മാമി പറഞ്ഞു.
"...അയ്യോ പറ്റില്ല മാമി. നാളെ ദേവൂന് ജോലിക്ക് പോണം കല്ലുന് സ്കൂളിൽ പോണം അതോണ്ട് നിന്നാൽ ശരിയാവില്ല..."
"...അതൊന്നും പറഞ്ഞാൽ പറ്റില്ല. നിങ്ങൾ വേണേ പൊക്കോ കല്ലു ഇവിടെ നിക്കട്ടെ അല്ലെ മോളെ..." മാമി കല്ലുവിനോട് ചോദിച്ചു.
"...എനിക്ക് അമ്മേടെ കൂടെ കിടക്കണം..." കല്ലു വിഷമം നടിച്ചു പറഞ്ഞു.
"...അമ്പടി കേമി. അച്ഛന്റെയും അമ്മയുടെയും കൂടെ കിടന്ന് ശീലിച്ചുപോയി..." കല്ലുവിനെ കളിയാക്കി മാമി പറഞ്ഞു.
"...അതിന് അമ്മയും അച്ഛനും ഒരുമിച്ച് അല്ലല്ലോ കിടക്കുന്നെ..." നിഷ്കളങ്കമായി കല്ലു പറഞ്ഞു.
"...അവള് ചുമ്മാ പറയുന്നത് ആണ് മാമി..." കല്ലുവിനെ തിരുത്താൻ നോക്കി ഞാൻ പറഞ്ഞു.
"... ഞാൻ സത്യ പറഞ്ഞെ..."
"... കല്ലു കഴിച്ചു കഴിഞ്ഞില്ലേ..? വാ കൈ കഴുകാം..." ദേവു പെട്ടെന്ന് കല്ലുവിനെ എടുത്ത് പിന്നാപ്പുറത്തേക്ക് പോയി. ഊണ് കഴിക്കുന്ന ഇടം ആകെ നിശബ്ദത പരന്നു.
"... മാമൻ എന്താ ഇവിടെ നിൽക്കുന്നെ..." ഊണിനു ശേഷം മുറ്റത്ത് നിന്ന് റോഡിലേക്ക് നോക്കുന്ന മാമനോട് ഞാൻ കാര്യം തിരക്കി.
"...നീയും ദേവൂവും തമ്മിൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ..."
"... പ്രശനമോ എന്ത് പ്രശനം..." മാമന്റെ മുന്നിൽ നിന്നും ഞാൻ ഒളിക്കാൻ ശ്രമിച്ചു.
"... നീ കള്ളം പറഞ്ഞാലും
💬 Comments
View all comments