0%

Chapter Title : തേജാത്മികം 12 [Nishinoya]

Author : Nishinoya Read All Parts 2.2K

ആ കുഞ്ഞിന്റെ നാവിൽ നിന്നും വന്നത് കള്ളം ആവില്ലല്ലോ..." പിന്നെ ഒന്നും ഒളിക്കാൻ തോന്നിയില്ല.

"...മാമ ചെറിയ സൗന്ദര്യ പിണക്കങ്ങൾ ഉണ്ട് അത് എല്ലായിടത്തും ഉണ്ടാവുമല്ലോ..."

"... മോനെ നിനക്ക് ഈ വിവാഹം വേണ്ട എന്ന് ഇപ്പൊ തോന്നുന്നുണ്ടോ..." മാമൻ ചോദിച്ചു.

"... എന്താ മാമ ഇങ്ങനെ ഒക്കെ ചോദിക്കുന്നെ. അമ്മ പോയതോടെ ഒരു ഉത്തരവാദിതൊവും ഇല്ലാതെ അലഞ്ഞു തിരിഞ്ഞു നടന്നവനാ ഞാൻ. ഒരു വിവാഹം പോലും കഴിക്കണ്ട എന്ന് തീരുമാനിച്ചത. പക്ഷെ എന്റെ ജീവിതത്തിലേക്ക് ദേവൂവും കല്ലുവും കടന്നു വന്നു. കല്ലുവിന്റെ ചെറിയ കുറുമ്പും ദേവുവിനോടുള്ള സ്നേഹവും ആണ് ഇന്ന് എന്നെ ജീവിക്കാൻ പ്രരിപ്പിക്കുന്നത്. അമ്മ മരിച്ചപ്പോ ഒറ്റപെട്ട് പോയെന്ന് വിചാരിച്ച ഇടത്ത് നിന്നും ഇന്ന് എന്റെ സ്വന്തം എന്ന് പറയാൻ ആരൊക്കെയോ ഉണ്ടെന്നൊരു തോന്നൽ. അതുകൊണ്ട് ഈ വിവാഹം കൊണ്ട് ഞാൻ ഹാപ്പി ആണ്. പിന്നെ ദേവു അവളുടെ അവസ്ഥ എനിക്ക് മനസ്സിലാവും ഇന്ന് അല്ലെങ്കിൽ നാളെ അവൾ എന്നെ ഉൾകൊള്ളും എന്ന പ്രതീക്ഷ എനിക്കുണ്ട്..." ഞാൻ ഇതെല്ലാം പറഞ്ഞതും മാമന്റെ ഉള്ളിലെ സംശയങ്ങൾക്കും പേടിക്കും ഒരു ഒരു ഉത്തരം ആയെന്ന് തോന്നി.

എന്നാൽ മുറിയിൽ ചാർജിന് വച്ചിരുന്ന ഫോൺ എടുക്കാൻ വന്ന ദേവു ഒരു ചുവരിന് ഇപ്പുറം തേജസ്‌ പറയുന്നത് എല്ലാം കേൾക്കുന്നുണ്ടായിരുന്നു. അറിയാതെ അവളുടെ മിഴികൾ നനഞ്ഞു. ഉള്ളിൽ ചില ഉറച്ച തീരുമാനങ്ങൾ എടുത്ത്‌ കവിളിൽ കൂടി ഒഴുകി തുടങ്ങിയ കണ്ണുനീർ തുടച്ചു.

തുടരും...

**__________**_____________** ___________**

ചൂട് കാലം അല്ലെ cool beer and KitKat നല്ല കോമ്പിനേഷൻ ആണ്

💬 Comments

View all comments