0%

Chapter Title : തേജാത്മികം 12 [Nishinoya]

Author : Nishinoya Read All Parts 2.2K

ശക്തമായ കാരണവും വേണം. ഇത് പോരാത്തതിന് മംഗലത്ത് വീട്ടിലെ അധികാരം പൂർണമായി സരസ്വതിയമ്മയുടെ കൈയിൽ വരുകയും അവർ എന്ത് പറഞ്ഞാലും ആ കുടുംബത്തിൽ ഉള്ളവർക്ക് തിരിച്ചു എതിർക്കാൻ പറ്റാത്ത തരത്തിലുള്ള ഒരു സഹായം ആ കുടുംബത്തിന് വേണ്ടി ചെയ്യുകയും വേണം. ഇതെല്ലാം മീറ്റ് ചെയ്യുന്ന ഒരു റീസൺ ആയിരുന്നു ദേവന്റെ കടബാധിത. അത് തീർക്കാൻ സ്വന്തം വീട് വിറ്റ് സഹായിച്ച സരസ്വതിയമ്മയെ മംഗലത്ത് കയറ്റി താമസിപ്പിക്കാതെ വേറെ വഴിയില്ല. പിന്നെ ദേവന്റെ അച്ഛന്റെയും അമ്മയുടെയും അഭാവത്തിൽ ഇത്രയും വലിയ ത്യാഗം ചെയ്ത സരസ്വതിയമ്മക്ക് ആ കുടുംബത്തിന്റെ അധികാരം കിട്ടിയതിൽ തെറ്റ് പറയാൻ പറ്റില്ലല്ലോ. ഇതിനു വേണ്ടിയാണ് അങ്ങനെ ഒരു കഥാപാത്രത്തെ കൊണ്ട് വന്നത്. ദേവന്റെ അച്ഛനോ അമ്മയോ ഉണ്ടായിരുന്നു എങ്കിൽ ദേവൂവും സരസ്വതിയമ്മയും തമ്മിലുള്ള വഴക്കിനിടയിൽ അവർ ദേവുവിനെ സപ്പോർട്ട് ചെയ്തേനെ അങ്ങനെ നടന്നാൽ ആ വീട്ടിൽ നിന്നും മാറണം എന്ന് ദേവുവിന് തോന്നില്ല അതിനു വേണ്ടിയാണ് അവരെ രണ്ടുപേരെയും എലിമിനേറ്റ് ചെയ്യേണ്ടി വന്നത്.

നിരഞ്ജന്റെ ചോരയിൽ ഒരു കുഞ്ഞ് വേണ്ട എന്ന് കുറച്ചുപേര് പറയുന്നുണ്ടായിരുന്നു. കല്ലു എന്നൊരു ഫാക്ടർ ഇല്ലായിരുന്നെങ്കിൽ ദേവു പണ്ടേക്ക് പണ്ടേ മണ്ണോട് മണ്ണായേനെ. കല്ലു ഉള്ളതുകൊണ്ട് മാത്രമാണ് ജീവിക്കണം എന്നൊരു ചിന്ത അവൾക്ക് വന്നത്. ഈ കഥ മാക്സിമം ലോജിക്കോടുകൂടിയാണ് ഞാൻ എഴുതാൻ ശ്രമിക്കുന്നത്. ഒരോ സംഭവവിഹാസങ്ങൾ നടക്കുന്നതിനും പിന്നിൽ വ്യക്തമായ കാരണങ്ങൾ സൂചിപ്പിക്കാൻ ഞാൻ ശ്രമിക്കാറുണ്ട്. എങ്ങനെയുള്ള ചെറിയൊരു കാര്യത്തിന് വേണ്ടി ഇത്രയും ചിന്തിച്ച് കൂട്ടിയ ഞാൻ പെട്ടെന്ന് ഒരു നിമിഷം ദേവുവിനെ ദേവാത്മിക ആക്കി മാറ്റിയത് ആണെന്ന് തോന്നുന്നുണ്ടോ...?

💬 Comments

View all comments