Chapter Title : യുകെ ഡയറിസ് 4 [AJ Blake]
സമ്മതിച്ചു അത്രതന്നെ...
ചേച്ചി: എടാ നീ ഇപ്പോൾ സമ്മതിച്ചാൽ എന്താ സമ്മതിച്ചില്ലെങ്കിൽ എന്താ അതിന് നീ എനിക്ക് പ്രൂഫ് ഒക്കെ തരേണ്ട ആവശ്യമുണ്ടോ... ഞാനെന്താ നിന്റെ കാമുകിയോ.. ഭാര്യയോ മറ്റുമാണോ...
ഞാൻ: നിങ്ങളെ മൂളല് കേട്ടിട്ട് ഞാൻ പറഞ്ഞതാ...
ചേച്ചി: ആ ഇതാവുമ്പോൾ വീണ്ടും വായിനോക്കാൻ ഒരു ലൈസൻസ് ആയല്ലോ... നടക്കട്ടെ നടക്കട്ടെ...
സത്യം പറഞ്ഞാൽ എനിക്ക് അത് ദേഷ്യം വന്നു എങ്കിലും ഞാൻ അത് പുറത്തു കാട്ടിയില്ല... എൻറെ മുഖം മാറിയത് കണ്ടത് കൊണ്ടാവണം ചേച്ചി പിന്നെ അതിനെപ്പറ്റി സംസാരിക്കാൻ പോയില്ല. അങ്ങനെ കുറെ നേരം സംസാരിച്ചിരുന്ന ശേഷം ഞാൻ വീട്ടിലേക്ക് പോകുന്നു എന്ന് പറഞ്ഞു അവിടെ നിന്നും ഇറങ്ങി. ബസ്സിൽ കയറി വീട്ടിലേക്ക് പോകുന്ന സമയത്ത് എൻറെ ഫോണിൽ സഞ്ജുവിന്റെ കോൾ വന്നു. വൈകുന്നേരം ഒരു പാർട്ടിയുണ്ടെന്നും എന്നെയും കൂടെ വരാൻ വിളിക്കാനാണ് സഞ്ജു വിളിച്ചത്. കൂടെ നേഹ ഉണ്ടെന്നറിഞ്ഞപ്പോൾ ആദ്യം പോകാൻ ഞാൻ മടിച്ചെങ്കിലും അവൻ മൂന്ന് ടിക്കറ്റ് ഓൾറെഡി എടുത്തു എന്ന് പറഞ്ഞതുകൊണ്ട് എനിക്ക് മറുത്ത് പറയാൻ പറ്റിയില്ല. അങ്ങനെ പോകാൻ തീരുമാനിച്ച് സമ്മതം മൂളി ഞാൻ കോൾ കട്ട് ചെയ്തു.
അങ്ങനെ വീട്ടിലെത്തി ഒന്ന് ഫ്രഷ് ആയ ശേഷം ഞാൻ ഡ്രസ്സ് ഒക്കെ മാറി പാർട്ടിക്ക് പോകാനായി സഞ്ജു അയച്ചുതന്ന ലൊക്കേഷനിലേക്ക് പോയി. എന്തോ എനിക്കപ്പോൾ അവളെ വിളിക്കാൻ തോന്നിയില്ല. ഞാനവിടെ എത്തി സഞ്ജുവിനെ വിളിച്ചപ്പോൾ തന്നെ അവനും അവളും ഉള്ളിൽ ഉണ്ടെന്നും അവൻ പുറത്തേക്ക് വന്നു ടിക്കറ്റ് തരാം എന്നും പറഞ്ഞു. അല്പസമയത്തിനുള്ളിൽ തന്നെ സഞ്ജു പുറത്തേക്കുവന്ന് എനിക്കുള്ള
💬 Comments
View all comments