Chapter Title : യുകെ ഡയറിസ് 4 [AJ Blake]
അപ്പോഴാണ് അന്ന് ശ്രുതിയെ നോക്കിയ കാര്യം ചേച്ചി ശ്രദ്ധിച്ചു എന്ന് മനസ്സിലാക്കിയത്. സത്യം പറഞ്ഞാൽ എന്തു പറയണമെന്ന് എനിക്കറിയില്ലായിരുന്നു...
ഞാൻ: അത് ചേച്ചി...
ചേച്ചി: മോൻ ഇനിയിപ്പോ കൂടുതൽ കിടന്നു ഉരുളാൻ ഒന്ന് നിൽക്കേണ്ട... നിൻറെ പ്രായത്തിലുള്ള എല്ലാ ചെക്കന്മാരും ഇങ്ങനെയൊക്കെ തന്നെയായിരിക്കും... പിന്നെ ഞാൻ നിന്നെ മാത്രം കുറ്റം പറയില്ല. അവളുടെ ഭാഗത്തുനിന്നും പൂർണ സഹകരണം ഞാൻ കണ്ടിരുന്നു...
അത് കേട്ടപ്പോഴാണ് ശരിക്കും എനിക്കൊരു ആശ്വാസമായത്.
ഞാൻ: പക്ഷേ അവളുടെ കണ്ണുകൾ അടിപൊളിയായിരുന്നു. അതാ ഞാൻ നോക്കിയത്.
ചേച്ചി: നീ കണ്ണിൽ തന്നെയാണ് നോക്കിയത് എന്ന് ആർക്കറിയാം...
ഞാൻ: അതെന്താ നിങ്ങൾ അങ്ങനെ ഒരു വർത്താനം...
ചേച്ചി: മോനെ നിങ്ങൾ ആണുങ്ങൾക്ക് ഒരു വിചാരമുണ്ട്. നിങ്ങൾ നോക്കുന്നതും എടുക്കുന്നതും ഒന്നും ഒരു പെൺകുട്ടിക്ക് മനസ്സിലാവില്ല എന്ന്.
ഞാൻ: അതിനു ഞാൻ വേറെ എന്താ നോക്കിയേ.
ചേച്ചി: നീ ജീനയും ആയിട്ട് പുറകിൽ നിന്ന് ഫോട്ടോ എടുക്കുന്ന എനിക്ക് കിച്ചനിൽ നിന്ന് നല്ല വ്യൂ ആണ് നിങ്ങളെ. സംഭവം നീ ഫോട്ടോ എടുക്കുവായിരുന്നു എങ്കിലും നീ അവളെ നല്ല രീതിയിൽ സ്കാൻ ചെയ്യുന്നത് ഞാൻ ഇവിടെ നിന്ന് കംപ്ലീറ്റ് ആയിട്ട് കണ്ടു.
അത് കേട്ടപ്പോൾ ശരിക്കും എൻറെ തലയിൽ ഒരു ഇടിത്തി വീഴുന്ന അവസ്ഥയായിരുന്നു. എൻറെ വായ് നോട്ടം ജീന ചേച്ചി കണ്ടില്ലെങ്കിലും അഞ്ചു ചേച്ചി നല്ല രീതിക്ക് കണ്ടിരിക്കുന്നു.
ഞാനൊന്നും മിണ്ടാതിരുന്നു.
ചേച്ചി: നിന്നെ വിഷമിപ്പിക്കാൻ പറഞ്ഞതല്ല. എല്ലാ കൗമാരക്കാർക്കിടയിലും ഇങ്ങനെയുള്ള കാര്യങ്ങളൊക്കെ ഉണ്ടാവാറുണ്ട്. പക്ഷേ നമ്മൾ ചെയ്യുന്ന പ്രവർത്തികൾക്ക് ഒരു കടിഞ്ഞാൺ നമ്മുടെ കയ്യിൽ ഉണ്ടാവണം. അല്ലെങ്കിൽ അത് നമ്മളെ വലിയ അബദ്ധത്തിൽ കൊണ്ട് എത്തിക്കും.
ഞാൻ: ചേച്ചി ഞാൻ അങ്ങനെയൊന്നും ഉദ്ദേശിച്ചല്ല.
ചേച്ചി: നീ തെറ്റ് ചെയ്തു എന്നൊന്നും ഞാൻ പറയുന്നില്ല. നിൻറെ പ്രായത്തിലുള്ള ഏതൊരു ചെക്കനും അത്യാവശ്യം കാണാൻ കൊള്ളാവുന്ന പെണ്ണുങ്ങളെ കണ്ടാൽ നോക്കും. അത് മനുഷ്യസഹജമായ കാര്യമാണ്. പിന്നെ നീ നോക്കാൻ പാടില്ല എടുക്കാൻ പാടില്ല എന്ന് നിന്നെ തടയാനും ഞാൻ ആരുമല്ല. അത് നിൻറെ വ്യക്തിപരമായ കാര്യമാണ്.
ഞാൻ: ഞാൻ
💬 Comments
View all comments