0%

Chapter Title : യുകെ ഡയറിസ് 4 [AJ Blake]

Author : AJ Blake 🖤 Read All Parts 116353

ഇനി ശ്രദ്ധിച്ചോളാം.

ചേച്ചി: ഓക്കേ ഓക്കേ ശ്രദ്ധിച്ചാൽ നിനക്ക് കൊള്ളാം... എന്നാൽ നമുക്ക് പണി തുടങ്ങിയാലോ.

ഞാൻ: ഒക്കെ റെഡി..

അങ്ങനെ ഞങ്ങൾ രണ്ടുപേരും എണീറ്റ് ഓരോ പണികളിലേക്ക് തിരിഞ്ഞു. ചേച്ചി പറഞ്ഞു തന്ന പോലെ ഓരോ പണികൾ ആയിട്ട് ഞങ്ങൾ രണ്ടുപേരും ഒതുക്കി. അതിനിടയ്ക്ക് ചേട്ടൻ വിളിച്ചപ്പോൾ ചേച്ചി ഞാൻ വന്ന കാര്യവും സഹായിക്കുന്ന കാര്യവും ചേട്ടനോട് പറഞ്ഞു. ചേട്ടൻ അപ്പോൾ തന്നെ ഞങ്ങൾക്ക് ഉച്ചയ്ക്ക് കഴിക്കാൻ വേണ്ടി അവിടെയുള്ള ഹൈദരാബാദി ഷോപ്പിൽ നിന്നും ബിരിയാണിയും ഓർഡർ ചെയ്തു തന്നു. ഒരു രണ്ടു മണിക്കൂർ കൊണ്ട് തന്നെ ഞങ്ങൾ ഏകദേശം എല്ലാ പണിയും അവസാനിപ്പിച്ചു. ഇതിനിടയിൽ മോൻ വന്ന് വിശക്കുന്നു എന്ന് പറഞ്ഞപ്പോൾ ചേച്ചി അവനുവേണ്ടി ഭക്ഷണം എടുത്തു കൊടുക്കാൻ പോയി. അപ്പോഴാണ് ഞാൻ ചേച്ചി പറഞ്ഞ കാര്യങ്ങളൊക്കെ വീണ്ടും ചിന്തിച്ചത്. നമ്മൾ വിചാരിക്കുന്നത് പോലെയല്ല പെണ്ണുങ്ങൾ നമ്മൾ പോലും അറിയാതെ അവർ നമ്മുടെ എല്ലാ കാര്യങ്ങളും മനസ്സിലാക്കിയെടുക്കും. അഞ്ചു ചേച്ചി വളരെ ബുദ്ധിമതിയാണ് അത് എനിക്ക് പലപ്പോഴും പല കാര്യങ്ങളിലും തോന്നിയിട്ടുള്ളതാണ്. പക്ഷേ എനിക്ക് അവരോട് വളരെയധികം ബഹുമാനവും ആണ്. ഒരു കാര്യം നോക്കിയാൽ വളരെ പാവമാണ് ചേച്ചി. ഇടയ്ക്കൊക്കെ ഞാനൊന്ന് ഓഫ് ആയിരിക്കുമ്പോൾ ചേച്ചിയാണ് വിളിച്ച് സംസാരിക്കുന്നെ. കുറച്ചുനേരം പുള്ളിക്കാരോട് സംസാരിക്കുമ്പോൾ തന്നെ നമുക്ക് ഒരു പ്രത്യേക എനർജി ഉണ്ടാവും. അങ്ങനെ ഓരോ കാര്യങ്ങൾ ആലോചിച്ചു നിൽക്കുമ്പോഴേക്കും ചേച്ചി മോന് ഭക്ഷണം കൊടുത്ത് തിരിച്ചുവന്നു.

നീയെന്താടാ ഇങ്ങനെ ആലോചിക്കുന്നെ... ചേച്ചിയുടെ ചോദ്യം കേട്ടാണ് ഞാൻ ആലോചനയിൽ നിന്നും ഉണർന്നത്.

ഞാൻ: ഒന്നുമില്ല ചേച്ചി...

ചേച്ചി: ഞാൻ കരുതി നീ വേറെ ആരെയെങ്കിലും കുറിച്ച് ആലോചിച്ചു നിൽക്കുവായിരിക്കും എന്ന്..

ഞാൻ: എൻറെ പൊന്നേ ഇനി സ്ഥിരം അത് വച്ച് കുത്തല്ലേ...

ചേച്ചി: ഇതൊക്കെ ഒരു രസമല്ലേ കുട്ടാ....

ഞാൻ: എനിക്ക് അത്ര രസമായിട്ട് തോന്നുന്നില്ല...

ചേച്ചി: ആണോ... എന്നാൽ എന്റെ മോനങ്ങ് സഹിച്ചോ...

ഞാൻ: സഹിക്കാതെ വേറൊരു വഴിയില്ലല്ലോ..

ചേച്ചി: അറിയാല്ലോ... എന്നാൽ വാ ഫുഡ് കഴിക്കാം...

അങ്ങനെ ഞങ്ങൾ രണ്ടുപേരും ഫുഡ് ഒക്കെ കഴിച്ച്

💬 Comments

View all comments