0%

Chapter Title : യുകെ ഡയറിസ് 4 [AJ Blake]

Author : AJ Blake 🖤 Read All Parts 116410

കുറച്ചുനേരം ടിവിയും കണ്ടു അവിടെ ഇരുന്നു. അപ്പോഴാണ് എൻറെ ഫോണിലേക്ക് ജീന ചേച്ചിയുടെ കോൾ വന്നത്. ഞാൻ പെട്ടെന്ന് തന്നെ ഫോൺ എടുത്തു.

ജീന: ഹലോ.. ഡാ നീ മറ്റന്നാൾ വരുമല്ലോ അല്ലേ...

ഞാൻ: ആ ചേച്ചി ഓർമ്മയുണ്ട്...

ജീന: ആ ഞാൻ ഒരു സാരി സെലക്ട് ചെയ്തു വച്ചിട്ടുണ്ട് അതിന്റെ ഫോട്ടോ അയക്കാം കൊള്ളാമോ നോക്കാവോ...

ഞാൻ: ആ ചേച്ചി അയച്ച നോക്കട്ടെ...

ജീന: ഞാൻ അയച്ചിട്ടുണ്ട് നീ നോക്ക്..

ഞാൻ പുള്ളിക്കാരി അയച്ച ഫോട്ടോ അപ്പൊ തന്നെ നോക്കി. അത്യാവശ്യം നല്ല രീതിയിൽ വർക്കൊക്കെയുള്ള കൃഷ്ണൻറെ ചിത്രം പതിഞ്ഞ ഒരു കേരള സാരി.

ഞാൻ: ചേച്ചി അത്യാവശ്യം നല്ല സാരി ആണല്ലോ.

ജീന: ഇത് ഞങ്ങൾ ലാസ്റ്റ് നാട്ടിൽ പോയിട്ട് വന്ന സമയത്ത് ഞാൻ കൊണ്ടുവന്നത്.

ഞാൻ: ഇതു മതി നമുക്ക് സെറ്റാക്കാം..

ജീന: എന്നാൽ ഒക്കെ ഒരു 11മണിക്ക് ഞാൻ ഇറങ്ങാം. ഇറങ്ങുന്ന ടൈം നിന്നെ വിളിക്കാം.

ഞാൻ: ഓക്കേ ചേച്ചി..

ജീന ഒക്കെ പറഞ്ഞ് ആ കോൾ വച്ചു. ഈ സമയമൊക്കെയും അഞ്ചു ചേച്ചി എന്നെ തന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

ചേച്ചി: ആരാണ് ഇത്രയ്ക്ക് ഓവർ കയറിങ്ങിലൊക്കെ സംസാരിക്കുന്നു.

ഞാൻ: ഓവർ കെയറിങ്ങോ...

ചേച്ചി: ചുമ്മാ പറഞ്ഞതാ... ആരാ...

ഞാൻ: അത് ജീന ചേച്ചിയാണ്... അവർക്ക് ഒരു വിഷു കോണ്ടസ്റ്റിന് ഫോട്ടോ എടുത്തു കൊടുക്കണം.

ചേച്ചി: മ്മ്മ്...

ഞാൻ: എന്താ ഒരു ഇരുത്തി ഒരു മൂളല്..

ചേച്ചി: ഒന്നുമില്ലേ... നമ്മൾ എന്തിനെങ്കിലും വിളിച്ചാൽ ജാഡ... മറ്റു ചിലർ വിളിച്ചാൽ പോകാൻ വെമ്പൽ കൊണ്ട് നിൽക്കുക...

ഞാൻ: എൻറെ പൊന്നു ചേച്ചി അവരാണ് എനിക്ക് ജോലി സെറ്റ് ആക്കി തന്നത്. അതിനുപകരം അവർ എനിക്ക് ഫോട്ടോ എടുത്ത് തരാമോ എന്ന് ചോദിച്ചു ഞാൻ സമ്മതിച്ചു അത്രതന്നെ...

ചേച്ചി: എടാ നീ ഇപ്പോൾ സമ്മതിച്ചാൽ എന്താ സമ്മതിച്ചില്ലെങ്കിൽ എന്താ അതിന് നീ എനിക്ക് പ്രൂഫ് ഒക്കെ തരേണ്ട ആവശ്യമുണ്ടോ... ഞാനെന്താ നിന്റെ കാമുകിയോ.. ഭാര്യയോ മറ്റുമാണോ...

ഞാൻ: നിങ്ങളെ മൂളല് കേട്ടിട്ട് ഞാൻ പറഞ്ഞതാ...

ചേച്ചി: ആ

💬 Comments

View all comments