0%

Chapter Title : യുകെ ഡയറിസ് 4 [AJ Blake]

Author : AJ Blake 🖤 Read All Parts 116411

ഇതാവുമ്പോൾ വീണ്ടും വായിനോക്കാൻ ഒരു ലൈസൻസ് ആയല്ലോ... നടക്കട്ടെ നടക്കട്ടെ...

സത്യം പറഞ്ഞാൽ എനിക്ക് അത് ദേഷ്യം വന്നു എങ്കിലും ഞാൻ അത് പുറത്തു കാട്ടിയില്ല...  എൻറെ മുഖം മാറിയത് കണ്ടത് കൊണ്ടാവണം ചേച്ചി പിന്നെ അതിനെപ്പറ്റി സംസാരിക്കാൻ പോയില്ല. അങ്ങനെ കുറെ നേരം സംസാരിച്ചിരുന്ന ശേഷം ഞാൻ വീട്ടിലേക്ക് പോകുന്നു എന്ന് പറഞ്ഞു അവിടെ നിന്നും ഇറങ്ങി. ബസ്സിൽ കയറി വീട്ടിലേക്ക് പോകുന്ന സമയത്ത് എൻറെ ഫോണിൽ സഞ്ജുവിന്റെ കോൾ വന്നു. വൈകുന്നേരം ഒരു പാർട്ടിയുണ്ടെന്നും എന്നെയും കൂടെ വരാൻ വിളിക്കാനാണ് സഞ്ജു വിളിച്ചത്. കൂടെ നേഹ ഉണ്ടെന്നറിഞ്ഞപ്പോൾ ആദ്യം പോകാൻ ഞാൻ മടിച്ചെങ്കിലും അവൻ മൂന്ന് ടിക്കറ്റ് ഓൾറെഡി എടുത്തു എന്ന് പറഞ്ഞതുകൊണ്ട് എനിക്ക് മറുത്ത് പറയാൻ പറ്റിയില്ല. അങ്ങനെ പോകാൻ തീരുമാനിച്ച് സമ്മതം മൂളി ഞാൻ കോൾ കട്ട് ചെയ്തു.

അങ്ങനെ വീട്ടിലെത്തി ഒന്ന് ഫ്രഷ് ആയ ശേഷം ഞാൻ ഡ്രസ്സ് ഒക്കെ മാറി പാർട്ടിക്ക് പോകാനായി സഞ്ജു അയച്ചുതന്ന ലൊക്കേഷനിലേക്ക് പോയി. എന്തോ എനിക്കപ്പോൾ അവളെ വിളിക്കാൻ തോന്നിയില്ല. ഞാനവിടെ എത്തി സഞ്ജുവിനെ വിളിച്ചപ്പോൾ തന്നെ അവനും അവളും ഉള്ളിൽ ഉണ്ടെന്നും അവൻ പുറത്തേക്ക് വന്നു ടിക്കറ്റ് തരാം എന്നും പറഞ്ഞു. അല്പസമയത്തിനുള്ളിൽ തന്നെ സഞ്ജു പുറത്തേക്കുവന്ന് എനിക്കുള്ള ടിക്കറ്റ് അവിടെ നിന്ന് സെക്യൂരിറ്റിയെ കാണിച്ച ശേഷം ഞങ്ങൾ രണ്ടുപേരും കൂടി അകത്തേക്ക് ചെന്നു. യുകെയിൽ വന്നിട്ട് ഇത് രണ്ടാമത്തെ പാർട്ടിയാണ്. ആദ്യ പാർട്ടിക്ക് പോയപ്പോൾ വലിയ രസം തോന്നിയില്ല അതുകൊണ്ടുതന്നെയാണ് ഞാൻ ഈ പാർട്ടിയും പോകാൻ മടിച്ചു നിന്നത്. പക്ഷേ ഇത് തികച്ചും ഒരു സൗത്ത് ഇന്ത്യൻ പാർട്ടിയായിരുന്നു. മലയാളവും തമിഴും തെലുങ്കും പാട്ടുകൾ മാറിമാറി അവിടെനിന്ന് ഡിജെ പ്ലേ ചെയ്യുന്നുണ്ടായിരുന്നു.... അകത്തുകയറി മുന്നോട്ടു പോയ ഞാൻ ശരിക്കും അവിടെ കണ്ട കാഴ്ച കണ്ട് ഞെട്ടിപ്പോയി. ഒരു ബ്ലൂ കളർ സോളിഡ് ക്രോപ്ടോപ്പും ബ്ലാക്ക് ജീൻസും ധരിച്ച് നേഹ നില്ക്കുന്ന്... അവളുടെ ബോഡി ഷേപ്പ് എടുത്തു കാണിക്കുന്ന രീതിയിൽ ആയിരുന്നു ആ ഡ്രസ്സ്. ഞാൻ അവളെ നോക്കുന്നത് അവളും കണ്ടു. അവളുടെ

💬 Comments

View all comments