0%

Chapter Title : വധു is a ദേവത 15 [Doli]

Author : Doli Read All Parts 941

നിർബന്ധം കാരണം അമൃതയെയും കൂട്ടി അമ്പലത്തിൽ പോയി.....

അവിടെ വച്ച് ഞാൻ ആദ്യം ആയി അവളെ കുടുംബ ക്ഷേത്രത്തിൽ വച്ച് കൈ പിടിച്ചു.....

എന്തോ അറിയില്ല എൻ്റെ കണ്ണ് നിറഞ്ഞു പോയി .....

ഒരുപക്ഷേ ജീവിതത്തിൽ ഞാൻ ആഗ്രഹിച്ച ഏറ്റവും വലിയ കാര്യം ആയത് കൊണ്ടാവും സാഹചര്യം പോലും മറന്ന് ഞാൻ അത് മനസ്സ് കൊണ്ട് ആസ്വദിച്ചത്...... . പിന്നെ എൻ്റെ പഴയ കൂട്ടുകാരനെ .

അവൾ വീണ്ടും പേജുകൾ മറിചു.....

അമലിനെ യാദൃച്ഛികം ആയി കുടുംബ ക്ഷേത്രത്തിൽ വച്ച് കണ്ടു.....

ഞാൻ അവനെ പോയി കണ്ടു ഒരു ധൈര്യത്തിന് ദീപുവിൻ്റെ കൂടെ കൂട്ടി പ്രധാനപെട്ട കാര്യം പറയാൻ എന്ന് പറഞ്ഞ് അവൻ എന്ന് കാണണം എന്ന് പറഞ്ഞു....

അവനിൽ നിന്നും അറിഞ്ഞ കാര്യങ്ങൾ എന്നെ വീണ്ടും മുറിവേൽപ്പിചു......

-------------------------------

അവൾ പേജ് മറിച്ച് നോക്കി ഇല്ല എഴുതിയിട്ടില്ല അവസാനം തൻ്റെയും ഇന്ദ്രൻ്റെയും ചെറുപ്പത്തിലേ ഫോട്ടോ മാത്രം ഉണ്ടായിരുന്നു.....

അത് അവൾക്ക് വളരെ സന്തോഷം കൊടുത്ത ഒന്നായിരുന്നു....

അവൾ പെട്ടന്ന് ഫോൺ എടുത്തു അമറിനെ വിളിച്ചു.....

ടാ നീ എവിടെ അണ്.....

ഞാൻ ക്ലാസ്സിൽ പോയിട്ട് വരുവാ ....

ആണോ വേഗം ഒന്ന് വാടാ

കുറച്ച് നേരത്തിനു ശേഷം

ഡീ എന്തിനാ വരാൻ പറഞ്ഞത് ഉമ്മറത്ത് തന്നെ അമറിനെ നോക്കി ഇരുന്ന അമൃതയോട് അവൻ ചോദിച്ചു....

എടാ അതൊക്കെ പറയാം നീ അദ്യം ദീപുവിൻ്റെ നമ്പറിൽ വിളിച്ച് അവൻ എവിടെ എന്ന് ചോദിക്ക്..... എന്നിട്ട് എങ്ങോട്ടെങ്കിലും വരാൻ പറ

നീ കാര്യം പറ

എടാ പറയാം നീ

💬 Comments

View all comments