0%

Chapter Title : വധു is a ദേവത 15 [Doli]

Author : Doli Read All Parts 930

വിഷമം ഇപ്പോഴേ ബാധിച്ച അമർ ...

ഒരുമണിക്കൂർ കഴിഞ്ഞ് അമ്മ ഇന്ദ്രനെ കഴിക്കാൻ വിളിച്ചു......

ഞാൻ താഴേക്ക് പോവുമ്പോ എല്ലാരും കഴിക്കാൻ ഇരുന്നു.....

ആ തുടങ്ങിയോ ..... ....

ഇത്ര നേരം വിളിക്കണം നിന്നെ പപ്പ പറഞ്ഞു...

ഞാനേ പോവണ്ട കാര്യങ്ങളെ കുറിച്ച് നോക്കുവായിരുന്നു.....

അപ്പോ പോവാൻ തന്നെ തീരുമാനിചോ അമർ കടുപ്പിച്ച് ചോദിച്ചു ...

പിന്നെ എല്ലാം സെറ്റ്.....

അപ്പോ പാസ്സ്പോർട്ട് ഒക്കെ എടുത്തോ.....

അതൊക്കെ എപ്പോഴേ തീർന്നു......

ഞാൻ അറിഞ്ഞില്ലല്ലോ അവൻ സംശയം പോലെ പറഞ്ഞു.....

നീ അറിഞ്ഞു കാണില്ല പക്ഷേ പപ്പ അറിഞ്ഞില്ലേ .....

ഞാനോ ഞാൻ ഒന്നും അറിഞ്ഞില്ല പപ്പ നിസാരമായി പറഞ്ഞു....

ഹാ പപ്പ എന്ന് ലഞ്ചിന് വന്നില്ലേ അപ്പോ ഒരു പോലീസുകാരൻ വന്നില്ലേ....

അതെ പോലീസ് വന്നു അത് തീയേറ്ററിൽ നടന്നത് ചോദിക്കാൻ വന്നതല്ലേ ....

അല്ലാ അത് ഞാൻ തള്ളിയതാണ് അത് പാസ്സ്പോർട്ട് വെരിഫിക്കേഷൻ നടത്താന് വന്നതാണ് .....

എനിക്ക് അപ്പോഴേ തോന്നി എന്തോ കള്ളത്തരം പോലെ ......

എടാ നീ അപ്പോ എല്ലാം ആരോടും പറയാതെ രഹസ്യം ആയി ചെയ്തു അല്ലേ ... നീ ആള് കൊള്ളാലോ ആൻ്റി എന്നെ ഒന്ന് അടിമുടി നോക്കി പറഞ്ഞു....

അത് പിന്നെ ഇവിടെ തന്നെ ഒരുപാട് പാരകൾ ഉണ്ട് ആൻ്റി അത് കൊണ്ടാ രഹസ്യം ആക്കിയത്... ഞാൻ അമറിനെയും പപ്പയെയും മാറി മാറി നോക്കി പറഞ്ഞു....

അപ്പോ ഇവൾക്ക് പാസ്സ്പോർട്ട് വേണ്ടെ നിനക്ക് പാസ്സ്പോർട്ട് ഉണ്ടോ ഡീ അമർ അവളോട് ചോദിച്ചു.....

അവൾക്ക് എന്തിനാ പാസ്സ്പോർട്ട് ഞാൻ ചോദിച്ചു

💬 Comments

View all comments