Chapter Title : വധു ഒരു എസ്കോർട്ട് ആണ് 4 [Night King]
“ആൾക്ക് എന്നെ അത്ര ഇഷ്ടപ്പെട്ടില്ലെന്ന് തോന്നുന്നു.”
“ഏയ്. അവൻ അങ്ങനെയാ. ആര് വന്നാലും ആദ്യം ഒരു സംശയം. എനിക്ക് വേണ്ടിയല്ലേ, എല്ലാം കൊണ്ട് നല്ലതായിരിക്കണം .”
“അത്എന്താ അങ്ങനെ പുള്ളിയുടെ വൈവാഹിക ലൈഫ് വല്ലോം പണി കിട്ടിയോ എന്നിട്ട്?”
"ഏ ഒരിക്കലും ഇല്ല, അവന്റെ വൈഫ് മഞ്ചു തനി പത്തരമാറ്റ് അല്ലേ, അവര് ബെസ്റ്റ് കപ്പിൾ ആണേഡോ " ജോ ചിന്തിച്ചു ഇവളോട് പറയാന് പറ്റുമോ അവരുടെ ഇരിപ്പ് വശം.
"ഓഹ് എന്താണ് കൂട്ടുകാരന്റെ വയിഫിനെ കുറിച്ച് നല്ല പുകഴത്തൽ, ഇത് ഒന്നും അത്ര നല്ലതല്ല കേട്ടോ " എന്നു ഒരു സിനിമാ ഡയലോഗ് രീതിയില് ചിരിച്ചു പറഞ്ഞു.
"ഏ പോടാ, ഞങ്ങള് നല്ല ഫ്രെൻഡ്സ് ആണ്, അവര് പണ്ട് മുതലേ പ്രേമത്തില് ആയിരുന്നു, അന്ന് മുതലേ എനിക്ക് മഞ്ചുവിനെ അറിയാം."
"ഹോ എന്റെ പൊന്നു ജോ ഞാന് ഒന്നു കളിയാക്കിയതല്ലേ, നീ ഇങ്ങനെ സീരീസ് ആകാതെ ."
അവൾ ഉറക്കെ ചിരിച്ചു. പിന്നെ വായ പൊത്തി, താഴേക്ക് നോക്കി. അപ്പൻ അപ്പഴും ഫോണിൽ.
“ബാഗ് അടഞ്ഞോ?” അവൻ ചോദിച്ചു.
“ഇല്ല. അമ്മ മൂന്ന് കുപ്പി അച്ചാറ് വെച്ചു. മാങ്ങ, നാരങ്ങ, പിന്നെ ഇഞ്ചി. ഉണ്ണിയപ്പം ഒരു പാക്കറ്റ്. ഹോസ്റ്റലിൽ എല്ലാർക്കും കൊടുക്കണം പിന്നെ ആശുപത്രിയില് ഉള്ളവർക്ക്, എന്റെ മാടത്തിന്, എന്റെ sr ഡോക്ടർ അങ്ങനെ പോകുന്നു ലിസ്റ്റ്. മകളെ നന്നായി നോക്കുന്നതിന്റെ നോട്ട കൂലി എന്ന അപ്പന് കളിയാക്കുന്നേ. ബെറ്റി ഡ്രസ്സ് അടിച്ചുമാറ്റിയത് കൊണ്ട് കുറച്ച് സ്ഥലം കിട്ടി. അതാ ആകെ ഗുണം.”
“ഓഹോ അപ്പോ
💬 Comments
View all comments