0%

Chapter Title : വധു ഒരു എസ്കോർട്ട് ആണ് 4 [Night King]

Author : Night King Read All Parts 149.5K

റീനുവിനെ നോക്കാൻ അത്രയും പേരുണ്ടോ അവിടെ, അമ്മച്ചി ഇത്രക്ക് ഒക്കെ കൊടുത്തു വിടാന്.. .”

“ആഹാ. അതിനാണോ വിളിച്ചത്?”

“അല്ല.” അവൻ ഹാരിയറിന്റെ ടയറിൽ ഒന്ന് തട്ടി. “അല്ല, ഇന്നലെ രാത്രി ബസ്സിലാന്നല്ലേ പറഞ്ഞേ? പെട്ടെന്ന് എന്താ ട്രെയിൻ?”

മറുതലയ്ക്കൽ ഒരു നിമിഷം. അവൾ ഒരു പുക എടുത്തു നിശ്വസിക്കുന്ന ശബ്ദം.

“ഒരു ഫ്രണ്ട് എറണാകുളത്ത് നിന്ന് അതേ ട്രെയിനിൽ കേറുന്നുണ്ട്. അവൾക്ക് ഒറ്റയ്ക്ക് പോകാൻ മടി. ഇന്ന് രാവിലെ വിളിച്ചു. അപ്പോ ഞാനും അതിൽ എടുത്തു. പിന്നെ ആ ബസ്സിന്റെ മുകളിലെ ബെർത്ത്, അതിൽ കേറി ഇറങ്ങുന്നത് ഓർക്കുമ്പഴേ എനിക്ക് മടുപ്പാ.”

“ഓ. അത് നല്ലതാ. സേഫ്.”

“ഉം.”

കുറച്ച് നേരം രണ്ടാളും ഒന്നും പറഞ്ഞില്ല. അവൻ അവളുടെ ശ്വാസം കേട്ടു. അങ്ങേ അറ്റത്ത് ഏതോ കാക്ക കരയുന്നു.

“റീനൂ.”

“ഉം?”

“ഒരു കാര്യം ചോദിക്കട്ടെ. വേണ്ടെങ്കിൽ വേണ്ടെന്ന് പറഞ്ഞോ, എനിക്ക് ഒരു കുഴപ്പവുമില്ല.”

“ചോദിക്ക്.”

“ഞാൻ സ്റ്റേഷനിൽ വരട്ടെ? ട്രെയിൻ വരുന്ന വരെ. വെറുതെ. പുതിയ വണ്ടിക്ക് ഒരു ഓട്ടവും ആകും.”

“വാ. എനിക്കും എന്തോ കാണണം പോലെ ഉണ്ട്”

അവൻ ചോദിച്ച് തീരുന്നതിന് മുമ്പേ അവൾ പറഞ്ഞുകഴിഞ്ഞിരുന്നു. പറഞ്ഞിട്ടാണ് അവൾ തന്നെ അത് കേട്ടത്.

“...ശരിക്കും വരുമോ?” അവളുടെ ശബ്ദം കുറച്ച് താണു.

“വരും. എത്ര മണിക്കാ?”

“ആറേ നാല്പത്. ആറാകുമ്പോ ഞാൻ എത്തും. അപ്പൻ ആക്കിത്തരും.”

“എന്നാ ആറേ പത്തിന് ഞാൻ പ്ലാറ്റ്ഫോമിൽ. ചായ എന്റെ വക.”

“റെയിൽവേ സ്റ്റേഷനിലെ ചായ. നീ എന്നെ നന്നായി ട്രീറ്റ് ചെയ്യുവാണല്ലോ.”

“ഇതൊരു തുടക്കമാ.

💬 Comments

View all comments