0%

Chapter Title : വധു ഒരു എസ്കോർട്ട് ആണ് 4 [Night King]

Author : Night King Read All Parts 151K

പിന്നെ നെയ്റോസ്റ്റ് വരുന്നുണ്ട്.”

അവൾ ചിരിച്ചു. സിഗരറ്റ് ഏകദേശം തീരാറായിരുന്നു. അവൾ അത് കൈവരിയിൽ കുത്തിക്കെടുത്തി, കുറ്റി ഷാളിന്റെ തുമ്പിൽ പൊതിഞ്ഞു.

“പിന്നെ ഒരു കാര്യം. അപ്പൻ കാണാതെ നോക്കണേ.”

“അതെന്താ?”

“ഇന്നലെ മുതൽ നിന്റെ കാര്യം ചോദിച്ച് എന്റെ തല തിന്നുവാ. പിന്നെ നമുക്കും വേണ്ടേ ഒരു ഫ്രീ ആയിട്ട് മിണ്ടാനുള്ള അവസരം .”

"അത് വളരെ ശെരിയ. പക്ഷേ അധികം നേരം ട്രെയിൻ അവിടെ നിക്കീലല്ലോ, അപ്പോ നിന്റെ അപ്പന് പോയില്ല എങ്കില്"

"ഞാന് എനടേലും ചെയ്യാം നീ ഒരു കാര്യം ചെയ്യ, ഒരു 15 മിനിറ്റ് മുന്നേ വാ."

“മോളേ!” താഴെ നിന്ന് അമ്മയുടെ ശബ്ദം. ജോമോനും അത് കേട്ടു. “മോളേ, ആ ബാഗ് അടഞ്ഞോ? ഞാൻ ചക്കവരട്ടി കൂടി വെച്ചിട്ടുണ്ട്!”

“അയ്യോ.” റീനു ശബ്ദം താഴ്ത്തി. “ചക്കവരട്ടി. ഇനി ബാഗ് പൊട്ടും. ജോ, ഞാൻ വെക്കുവാ.”

“ആറേ പത്ത്.”

“ആറേ പത്ത്. ലേറ്റാകരുത്. ലേറ്റായാ പിന്നെ ബാംഗ്ലൂർ നടക്കൂ, പ്ലീസ്സ് വരണെ .”

“ഡീൽ.”

കോൾ കട്ടായി. റീനു ഒരു നിമിഷം കൂടി കൈവരിയിൽ ചാരിനിന്നു. താഴെ അപ്പൻ ഫോൺ വെച്ച് അകത്തേക്ക് കയറുന്നു. അവൾ കൈ ഒന്ന് മണത്തുനോക്കി, ഷാൾ കൊണ്ട് മുഖം തുടച്ചു, ‘വരുന്നു അമ്മേ!’ എന്ന് വിളിച്ചുപറഞ്ഞ് അകത്തേക്ക് നടന്നു.

ഹാരിയറിന്റെ പുറകിൽ ജോമോൻ ഫോൺ നോക്കിനിന്നു. അവളുടെ പ്ലീസ്സ് അവനെ വല്ലാതെ ഇഷ്ടമായി, ഉള്ളിൽ അവളെ കാണാനുള്ള ത്വര കൂടി. കള് ഏതാണ്ട് പതിനൊന്ന് മിനിറ്റ്. അവൻ ഒരു മെസേജ് അയച്ചു: ഞാന് വന്നിരിക്കും ☕

💬 Comments

View all comments