0%

Chapter Title : വധു ഒരു എസ്കോർട്ട് ആണ് 4 [Night King]

Author : Night King Read All Parts 147.9K

ചിരിച്ചു. “പിന്നെ പറഞ്ഞു, ‘ഐസിയുവിൽ രാത്രി മുഴുവൻ നിന്ന് ആളുകൾ പോകുന്നത് കാണുന്ന ഒരാൾക്ക് ഇതൊക്കെ വേണ്ടിവരും, എനിക്ക് മനസ്സിലാകും. കൂടരുത്. അത്രേ ഉള്ളൂ.’ അന്ന് മുതൽ വീട്ടിൽ ഇതൊരു രഹസ്യമല്ല. അമ്മ മാത്രം ഇടയ്ക്ക് മുഖം കറുപ്പിക്കും.”

ജോമോൻ കുറച്ച് നേരം ഒന്നും പറഞ്ഞില്ല. “നിന്റെ അപ്പൻ ഒരു സംഭവമാണല്ലോ. ഇന്നലെ കണ്ടപ്പോ ഒരു പരുക്കൻ ആണെന്നാ തോന്നിയത്.”

“പുറമേ അങ്ങനെയാ. അകത്ത് ഒരു പാവം.” അവൾ ഒരു പുക എടുത്ത് പതുക്കെ വിട്ടു. “ഇന്ന് രാവിലെ മുതൽ മൂന്ന് ബന്ധുക്കളെ വിളിച്ചു, കല്യാണത്തിന്റെ കാര്യത്തിന്. കാശിന്. ഞാൻ കേൾക്കുന്നുണ്ടെന്ന് അങ്ങേർക്ക് അറിയില്ല. എന്നോട് ഒരക്ഷരം പറയില്ല.”

“അതൊന്നും വേണ്ടെന്ന് എന്റെ അപ്പൻ ഇന്നലെ തന്നെ പറഞ്ഞതല്ലേ.”

“അത് നിന്റെ അപ്പൻ. എന്റെ അപ്പന് അത് അഭിമാനത്തിന്റെ കാര്യമാ. മോളെ വെറുംകയ്യോടെ വിട്ടെന്ന് ആരും പറയരുത്.” അവൾ ഒരു നിമിഷം നിർത്തി. “സാരമില്ല. ഞാൻ നോക്കിക്കോളാം. അത് വിട്. വണ്ടി എന്തായി? ശരിക്കും വാങ്ങിയോ?”

“വാങ്ങി. താക്കോൽ കയ്യിലുണ്ട്. ഇപ്പോ അതിന്റെ പുറകിൽ ഒളിച്ചുനിന്നാ സംസാരിക്കുന്നെ. ഡീലർ ചേട്ടൻ ഇൻഷുറൻസിന്റെ ക്ലാസ് എടുക്കുവായിരുന്നു.”

“പാവം ചേട്ടൻ. നീ കേൾക്കുന്നില്ലെന്ന് പുള്ളിക്ക് മനസ്സിലായിക്കാണും.”

“കണ്ണന് മനസ്സിലായി. അവൻ എന്നെ നോക്കി ഇളിക്കുവാ.”

“ആ ഫ്രണ്ട് കൂടെയുണ്ടോ? ഇന്നലെ തിരക്കയി പോയി, ഒന്നു മിണ്ടാന് പോലും പറ്റിയില്ല. ജോടെ മമ്മീ പറഞ്ഞപ്പോ മനസ്സിലായി, ചങ്ക് സുഹൃത്ത് ആണെന്ന്?”

“അതേ അവൻ തന്നെ. എന്റെ കാര്യത്തിൽ എന്നെക്കാൾ ടെൻഷൻ അവനാ.”

“എനിക്ക് തോന്നി.” ഒരു നിമിഷം അവൾ ഒന്നും പറഞ്ഞില്ല.

💬 Comments

View all comments