Chapter Title : വധു ഒരു എസ്കോർട്ട് ആണ് 4 [Night King]
പകുതി അഴിഞ്ഞ്. ഫോൺ ഐർപോഡ് ചെവിയില് വെച്ച് , മറ്റേ കൈ കൊണ്ട് പാനറ്റിന്റെ പോക്കറ്റിൽ നിന്ന് ഒരു സിഗരറ്റും ലൈറ്ററും എടുത്തു. താഴെ മുറ്റത്തേക്ക് ഒന്ന് എത്തിനോക്കി. അപ്പൻ പുറം തിരിഞ്ഞാണ് നിൽപ്പ്. അവൾ കത്തിച്ചു.
ജോമോൻ ആ ചെറിയ ‘ക്ലിക്ക്’ കേട്ടു. പിന്നെ ഒരു നീണ്ട ശ്വാസം വിടുന്ന ശബ്ദം.
“എടീ. നീ വലിക്കുവാണോ?”
“ഷ്ഷ്!” അവൾ ചിരി അടക്കി. “ഉറക്കെ പറയല്ലേ. മോശമല്ലേ അതൊക്കെ.” അവളുടെ ഒരു ചെറിയ ചിരിയും. അവന് അത് ഇഷ്ടപ്പെട്ടു, അവള് തമാശക്ക് പറഞ്ഞതാണോ അതോ അറിയാതെ പറഞ്ഞതാണോ എന്നു.

“പട്ടാപ്പകൽ, സ്വന്തം വീട്ടിൽ, അപ്പൻ മുറ്റത്ത് നിക്കുമ്പോ. നീ ഭയങ്കരിയാ.”
“അയ്യട അങ്ങനെ പേടിപ്പികണ്ട, എന്റെ അപ്പനും അമ്മയ്ക്കും ഒക്കെ അറിയാം.. ഒരുപാട് ആകാതിരുന്നാല് മതിയെന്നെ ഉള്ളൂ. കുറെ ബന്ധുക്കള് ഉണ്ടായിരുന്നു രാവിലെ. ഇപ്പഴാ ഒരു ഗ്യാപ്പ് കിട്ടിയത്.” അവൾ ഒരു പുക കൂടി എടുത്ത്, വീടിന്റെ എതിർവശത്തേക്ക്, തെങ്ങിൻതോപ്പിന്റെ ഭാഗത്തേക്ക് ഊതി. “പിന്നെ നിന്റെ ശബ്ദം കേട്ടപ്പോ തോന്നി, എന്നാ ഇപ്പോ തന്നെ.”
“അപ്പനും അമ്മയ്ക്കും അറിയാമോ?” ജോമോന് ശരിക്കും അത്ഭുതം തോന്നി. “എന്റെ വീട്ടിൽ അറിഞ്ഞാ അമ്മച്ചി എന്നെ നേരെ ധ്യാനത്തിന് കൊണ്ടുപോകും.”
“ബാംഗ്ലൂരിൽ ജോയിൻ ചെയ്ത ആദ്യത്തെ കൊല്ലം ലീവിന് വന്നപ്പോ അപ്പൻ എന്റെ ബാഗീന്ന് പാക്കറ്റ് കണ്ടുപിടിച്ചു. വീട് ഇടിഞ്ഞുവീഴുമെന്നാ ഞാൻ വിചാരിച്ചത്. അങ്ങേര് ഒന്നും മിണ്ടിയില്ല. രാത്രി എന്നെ ഈ ബാൽക്കണിയിൽ വിളിച്ചിരുത്തി, അങ്ങേരുടെ ബീഡി ഒന്ന് കത്തിച്ച്, എന്നിട്ട് ആ പാക്കറ്റ് എന്റെ മുമ്പിൽ വെച്ചു.” അവൾ ഒന്ന്
💬 Comments
View all comments