0%

Chapter Title : വധു ഒരു എസ്കോർട്ട് ആണ് 4 [Night King]

Author : Night King Read All Parts 154.5K

നിന്നെ തന്നെ വേണം എന്ന. അപ്പോ ഇന്ന് വൈകിട്ട് ട്രെയിനിൽ ബാംഗ്ലൂരിന് പോകുന്നു. ഫ്ലൈറ്റിൽ കേറില്ല, നിനക്കും അവനുമുള്ള ഒരു ഫസ്റ്റ് ക്ലാസ് എടുക്കാം എന്നു പെട്ടെന്ന് ഉത്തരം കൊടുക്കണം. ഞാന് പറഞ്ഞു അവളോട് ചോദിക്കട്ടെ, ഉറപ്പില്ല എന്നു..” മാഡം എല്ലാം ഒറ്റ ശ്വാസത്തില് പറഞ്ഞു. “ഇത്രയും തിരക്കുള്ള ഒരാള്, ഫ്ലൈറ്റ് ക്യാൻസൽ ചെയ്ത ട്രയിനിൽ, ഒരു നൈറ്റ് മൊത്തം പോയാലും കുഴപ്പംഇല്ല, ക്ലാരയെ മാത്രം മതി. ഒറ്റയ്ക്ക് രാത്രി മുഴുവൻ ട്രെയിനിൽ ഇരിക്കാൻ വയ്യ. ഒരു കമ്പനി വേണം.”

“ട്രെയിനിൽ?”

“ഫസ്റ്റ് ക്ലാസ്. കൂപ്പെ. നീ ചെങ്ങന്നൂരീന്ന് കേറ്, അവൻ എറണാകുളത്തീന്ന്. രാവിലെ ബാംഗ്ലൂരിൽ ഇറങ്ങി, മുഗീതു. ബൈ.”

“മാഡം, ഞാൻ ഇന്നലെ...”

“ഗൊത്തു ചിന്നാ, ഗൊത്തു. ഇന്നലെ പറഞ്ഞത് ഞാൻ മറന്നിട്ടില്ല. അതുകൊണ്ടാ ചോദിക്കുന്നെ, പറയുന്നില്ല.”

താഴെ നിന്ന് അമ്മ വിളിച്ചു. “മോളേ, ചായ!”

“ദാ വരുന്നു അമ്മേ!” റീനു ശബ്ദം താഴ്ത്തി. “എത്ര?”

മാഡം ഒരു സംഖ്യ പറഞ്ഞു.

“എന്ത്?” റീനു കൈവരിയിൽ പിടിച്ചു. “ഒറ്റ രാത്രിക്കോ?”

“ഒറ്റ രാത്രിക്ക്. നിന്നെ തന്നെ കിട്ടണം എന്ന് വാശി. അതുകൊണ്ട് ഞാൻ സുമ്മനെ കുറച്ച് കേറ്റി പറഞ്ഞു. അയാൾ ഒരു സെക്കന്റ് പോലും ആലോചിക്കാതെ യെസ് പറഞ്ഞു. പറഞ്ഞില്ലേ, ക്ലാരയെ അയാൾക്ക് തുംബാ ഇഷ്ടമായിട്ടുണ്ട്.”

മുറ്റത്ത് അപ്പൻ മാവിന്റെ ചുവട്ടിൽ നിന്ന് ആരോടോ ഫോണിൽ. “ആ... അതേ... ഒരു രണ്ട് ലക്ഷം എങ്ങനെയെങ്കിലും... ഇല്ല, തിരിച്ച് തരാം, മോൾക്ക് ജോലിയുണ്ടല്ലോ...”

റീനു അത് കേട്ടു. തന്റെ കല്യാണത്തിനുള്ളത് അത്യാവശ്യം തന്റെ കായില് ഉണ്ട്, പക്ഷേ

💬 Comments

View all comments