0%

Chapter Title : വധു ഒരു എസ്കോർട്ട് ആണ് 4 [Night King]

Author : Night King Read All Parts 155.4K

അപ്പന് ഇത് ചെറുതായി നടത്താൻ എന്തോ ഒരു മാനക്കേട്, അതുകൊണ്ടാണ് കടം ചോദിക്കുന്നത്.. വേണ്ട ബെറ്റിയുടെ കാര്യം വരും അപ്പോഴും വേണം കാഷ്...

“ചിന്നാ,” മാഡം പതുക്കെ പറഞ്ഞു. “ആഗസ്റ്റ് ഏഴിന് മുമ്പല്ലേ. ലിസ്റ്റിൽ ഒന്ന് കൂടി, അത്രേ ഉള്ളൂ. ഇത് അവസാനത്തെ വലിയതാ, നിജവാഗിയും. ഇനി ഞാൻ പുതിയതൊന്നും എടുക്കില്ല.”

“കാവ്യയെ വിട്ടൂടെ?” റീനു ചോദിച്ചു. പിന്നെയാണ് ഓർത്തത്, കാവ്യയുടെ പേര് മാഡം പറഞ്ഞിട്ടില്ല. ‘വേറെ ആരെയെങ്കിലും’ എന്നാണ് ചോദിക്കാൻ വന്നത്. വായിൽ വന്നത് കാവ്യ എന്ന്. എന്തിനാണെന്ന് അവൾക്ക് തന്നെ അറിയില്ല. ഹോസ്റ്റലിലെ ഏറ്റവും അടുത്ത ആളുടെ പേര് ആദ്യം വന്നു, അത്രേ ഉള്ളൂ.

മറുതലയ്ക്കൽ ഒരു നിമിഷം മൗനം.

“കാവ്യ ഇന്ന് വേറൊരു ഡ്യൂട്ടിയിലാ,” മാഡം പറഞ്ഞു. ശബ്ദത്തിൽ ഒരു ചിരി ഒളിച്ചിരിക്കുന്നതുപോലെ. “പിന്നെ സുരേഷിന് നിന്നെ തന്നെ ബേക്കു ചിന്നാ. അല്ലെങ്കിൽ ഞാൻ വേറെ ആരെയെങ്കിലും സെറ്റാക്കിയേനെ.”

റീനു കണ്ണടച്ചു. ആഗസ്റ്റ് ഏഴ്. അതുവരെ ക്ലാര. ഇതും ആ കണക്കിൽ. മാത്രംഅല്ല ഒരൊറ്റ ട്രെയിൻ യാത്രയ്ക്ക് കയ്യിൽ 50000 കിട്ടും.

“ശരി. പോകാം.”

“ഒള്ളേദു. താങ്ക്സ് ചിന്നാ. ഉച്ചയ്ക്ക് ടിക്കറ്റ് വരും. വീട്ടിൽ ഏനു ഹേളുത്തീയ? എന്ത് പറയും?”

“ഒരു ഫ്രണ്ട്. എറണാകുളത്ത് നിന്ന് കേറുന്നു. ഒറ്റയ്ക്ക് പോകാൻ പേടിയാ. ഞാനും കൂടെ.”

“അത് നുണയല്ലല്ലോ,” മാഡം ചിരിച്ചു. “ഒറ്റയ്ക്ക് പോകാൻ പേടിയുള്ള ഒരാൾ എറണാകുളത്ത് നിന്ന് കേറും. നിജവാഗിയും.”

“മോളേ, ചായ തണുക്കും!”

“വരുന്നു അമ്മേ!”

"ശരി മാഡം ഞാന് വേകുന്നേ, പെട്ടെന്ന് പാക്ക് ചെയ്യട്ടെ, രാത്രി പോകും എന്നല്ലേ

💬 Comments

View all comments