0%

Chapter Title : വധു ഒരു എസ്കോർട്ട് ആണ് 4 [Night King]

Author : Night King Read All Parts 156.5K

രാവിലെ. നിന്നെ തടയാതെ ഇതിന് കണ്ണടച്ച് തരുന്നതിന് കർത്താവ് എന്നോട് പൊറുക്കുമോ എന്നറിയില്ല ", അവരുടെ കണ്ണുകള് നിറഞ്ഞിരുന്നു. റീനു അമ്മയ്ക്ക് ഉമ്മ കൊടുത്തു, ഇത്രയും പറഞ്ഞു മകളുടെ നെറ്റിയില് ഒരു ഉമ്മ വെച്ചു ഒരു കുരിശും വരച്ചു എന്നിട്ട് യാത്രയാക്കി.

അവൾ അപ്പനെ കടന്ന് കാറില് കയറി. അപ്പന് പെട്ടി ടിക്കിയില് വെച്ചു വണ്ടിയില് കയറി മുന്നോട്ട് എടുത്തു.

ഗേറ്റ് കടന്ന് മെയിൻ റോഡിലേക്ക് കേറിയപ്പോൾ അപ്പൻ ഒന്നും പറയാതെ അവളുടെ ഭാഗത്തെ ഗ്ലാസ് താഴ്ത്തിക്കൊടുത്തു. പിന്നെ ഡാഷ്ബോർഡിലെ box തുറന്ന് ഒരു പാക്കറ്റും ലൈറ്ററും അവളുടെ മടിയിലേക്ക് ഇട്ടു.

“അപ്പാ!”

“ഇന്നലെ മുതൽ വീട്ടിൽ ബന്ധുക്കളുടെ മുമ്പിൽ നല്ല കുട്ടിയായി ഇരുന്ന് നിനക്ക് ശ്വാസം മുട്ടിക്കാണും. വലിച്ചോ. ഗ്ലാസ് താഴ്ത്തിയിട്ടുണ്ട്. പുക എന്റെ മുഖത്തേക്ക്

വിടരുത്, അത്രേ ഉള്ളൂ.”

റീനു ചിരിച്ചു. ഒന്ന് കത്തിച്ച്, കൈമുട്ട് ജനലിൽ ഊന്നി, പുക പുറത്തേക്ക് വിട്ടു. കാറ്റിൽ അത് പെട്ടെന്ന് മാഞ്ഞുപോയി. പാടത്തിന്റെ അപ്പുറത്ത് സൂര്യൻ താഴാൻ തുടങ്ങിയിരുന്നു.

കുറച്ച് ദൂരം രണ്ടാളും ഒന്നും മിണ്ടിയില്ല. റേഡിയോയിൽ ഏതോ പഴയ പാട്ട്.

“അപ്പാ,” അവൾ പതുക്കെ വിളിച്ചു. “ഇന്ന് രാവിലെ അപ്പൻ ഫോണിൽ കടം ചോദിക്കുന്നത് ഞാൻ കേട്ടു. അതിന്റെ ഓക്ക് ആവശ്യം ഉണ്ടോ അവര് ഒന്നും വേണ്ടെന്നല്ലേ പറഞ്ഞത് ”

അപ്പന്റെ കൈ സ്റ്റിയറിങ്ങിൽ ഒന്ന് മുറുകി. “അത് നീ കേൾക്കണ്ട കാര്യമല്ല.”

“കേട്ടുപോയി. അപ്പാ, ആരോടും ഒന്നും ചോദിക്കണ്ട. എന്റെ കയ്യിൽ ഉണ്ട്.”

“എന്ത്?”

“സേവിങ്സ്. കല്യാണത്തിന് വേണ്ടത്. പിന്നെ കുറച്ച് സ്വർണവും വാങ്ങി

💬 Comments

View all comments