Chapter Title : വധു ഒരു എസ്കോർട്ട് ആണ് 4 [Night King]
നിന്റെ എഡ്യൂക്കേഷൻ ലോൺ അടച്ചു. ഈ വീടിന്റെ പേരിലുള്ള ബാങ്കിലെ കടം പകുതി നീ തീർത്തു. പിന്നെ യുകെയ്ക്ക് വിടാമെന്ന് പറഞ്ഞ് ആ ഏജൻസിക്കാർ കൊണ്ടുപോയ നാല് ലക്ഷം. അതും നീയാ ഒരു കൊല്ലം കൊണ്ട് തിരിച്ചുപിടിച്ചത്.”
റീനു ഒന്നും പറഞ്ഞില്ല. സിഗരറ്റ് വിരലുകൾക്കിടയിൽ എരിഞ്ഞുകൊണ്ടിരുന്നു.
“എന്നിട്ടും ഇപ്പോ ഇത്രയും.” അപ്പൻ ഒരു നെടുവീർപ്പിട്ടു. “ഞാൻ ഒരു പൊട്ടനല്ല മോളേ. ഈ പ്രായത്തിൽ ഇത്രയും ഒക്കെ കണ്ടിട്ടുണ്ട്. ബാംഗ്ലൂർ പോലെ ഒരു സിറ്റിയിൽ ഒരു പെൺകുട്ടിക്ക് ഇത്രയും പൈസ എവിടുന്ന് വരും എന്ന് ഊഹിക്കാനുള്ള ബുദ്ധിയൊക്കെ എനിക്കുണ്ട്.”
അവളുടെ നെഞ്ച് ഒന്ന് നിന്നു. അവൾ ജനലിലൂടെ പുറത്തേക്ക് നോക്കി. അപ്പന്റെ മുഖത്തേക്ക് നോക്കാൻ പറ്റിയില്ല.
“ഞാൻ ഒന്നും ചോദിക്കുന്നില്ല,” അപ്പൻ തുടർന്നു. “എനിക്ക് അറിയണ്ട. നടന്നത് നടന്നു. അതിന്റെ പേരിൽ നമ്മൾ ഇനി ഇരുന്ന് വഴക്കിടുന്നില്ല. ഞാൻ നിന്നെ ആ നിലയിലേക്ക് എത്തിച്ചതിൽ എനിക്കും പങ്കുണ്ട്. ആ ഏജൻസിക്കാരെ വിശ്വസിച്ചത് ഞാനാ. ബാങ്കിൽ നിന്ന് കടം എടുത്തത് ഞാനാ.”
“അപ്പാ...”
“ഒന്ന് മാത്രം പറ. നീ സേഫ് ആണോ? ആരുടെയെങ്കിലും കയ്യിൽ പെട്ടിട്ടില്ലല്ലോ? ആരെങ്കിലും നിന്നെ ഭീഷണിപ്പെടുത്തുന്നുണ്ടോ, നിർബന്ധിക്കുന്നുണ്ടോ? അത് മാത്രം എനിക്ക് അറിഞ്ഞാ മതി.”
“ഇല്ലപ്പാ.” അവളുടെ ശബ്ദം ഇടറി. “ആരും ഇല്ല. എല്ലാം എന്റെ തീരുമാനമായിരുന്നു. ഞാൻ സേഫാ. സത്യം. ഞാന് ഇഷ്ടത്തോടെയാ.. ” അവൾ അത് പറഞ്ഞു നാക്കു കടിച്ചു.. ലാസ്റ്റ് പറഞ്ഞത് പണിയാകുമോ എന്ന ചിന്തിച്ചു.
അപ്പൻ തലയാട്ടി. ഒരു കൈ സ്റ്റിയറിങ്ങിൽ നിന്നെടുത്ത് അവളുടെ കയ്യിൽ ഒന്ന് അമർത്തി.
“എന്നാ
💬 Comments
View all comments