Chapter Title : വധു ഒരു എസ്കോർട്ട് ആണ് 4 [Night King]
കാണ്, സംസാരിക്ക്. ഞാൻ ഇവിടെ നിന്ന് നിങ്ങളുടെ ഇടയിൽ കരടായി നിക്കുന്നില്ല. പെട്ടി പ്ലാറ്റ്ഫോമിൽ എത്തിച്ചിട്ട് ഞാൻ പൊയ്ക്കോളാം.”
“താങ്ക്സ് അപ്പാ.”
അപ്പൻ ടിക്കറ്റ് കൗണ്ടറിൽ ചെന്ന് ഒരു പ്ലാറ്റ്ഫോം ടിക്കറ്റ് എടുത്തു. ട്രോളി ബാഗ് വലിച്ച് ഒന്നാം പ്ലാറ്റ്ഫോമിലേക്ക് നടന്നു. റീനു ഹാൻഡ്ബാഗുമായി പുറകെ.
“ട്രെയിൻ എടുത്താ ഉടനെ വിളിക്കണം. മറക്കരുത്. ഫോൺ ചാർജ് ചെയ്തിട്ടുണ്ടോ? ടിക്കറ്റ് ഫോണിലുണ്ടല്ലോ? അച്ചാറിന്റെ കുപ്പി ഹാൻഡ്ബാഗിലല്ലേ, അത് മറിയാതെ നോക്കണം. ഉണ്ണിയപ്പം...”
“എല്ലാം ഉണ്ടപ്പാ.”
അപ്പോഴേക്കും സ്പീക്കറിൽ അനൗൺസ്മെന്റ് മുഴങ്ങി. തിരുവനന്തപുരം–ബെംഗളൂരു എക്സ്പ്രസ് ഇരുപത് മിനിറ്റ് വൈകിയാണ് ഓടുന്നത്.
അപ്പൻ അവളെ നോക്കി ഒന്ന് ചിരിച്ചു. “കേട്ടോ. ഇരുപത് മിനിറ്റ്. രണ്ടുപേർക്കും ഇന്ന് ഭാഗ്യമുള്ള ദിവസമാ. കൂടുതൽ സമയം കിട്ടി.”
“അപ്പാ!” അവൾ ചിരിച്ചുകൊണ്ട് അപ്പനെ കെട്ടിപ്പിടിച്ചു. കുറെ നേരം, അവലിഡേ സന്തോഷം. ഭാഗ്യം ചെയ്ത മകള്, ഇങ്ങനെ ഒരു അപ്പനെയും അമ്മച്ചിയെയും കിട്ടാൻ. അപ്പന്റെ ഷർട്ടിൽ ബീഡിയുടെയും പഴയ അത്തറിന്റെയും മണം.
അപ്പൻ അവളുടെ നെറ്റിയിൽ ഒരു ഉമ്മ വെച്ചു. “സൂക്ഷിച്ച് പോ മോളേ.”
പിന്നെ തിരിഞ്ഞുനോക്കാതെ പ്ലാറ്റ്ഫോമിന്റെ അറ്റത്തേക്ക് നടന്നു. പടി കേറുന്നതിന് മുമ്പ് ഒരു തവണ മാത്രം തിരിഞ്ഞ് കൈ വീശി. റീനു ട്രോളി ബാഗിൽ ചാരിനിന്ന് ആ ആൾ ആൾക്കൂട്ടത്തിൽ മറയുന്നത് വരെ നോക്കിനിന്നു.
പ്ലാറ്റ്ഫോമിന്റെ അങ്ങേ അറ്റത്ത്, ചായക്കടയുടെ അടുത്ത്, രണ്ട് ആണുങ്ങൾ നിൽക്കുന്നത് റീനു കണ്ടു. ഒരാൾ കൈ ഉയർത്തി വീശുന്നു. മറ്റേയാൾ കൈ പോക്കറ്റിൽ ഇട്ട് നിൽക്കുന്നു.
ജോമോൻ ആൾക്കൂട്ടത്തിനിടയിലൂടെ അവളുടെ അടുത്തേക്ക് നടന്നുവന്നു. പുറകെ കണ്ണൻ, കുറച്ച്
💬 Comments
View all comments