0%

Chapter Title : വധു ഒരു എസ്കോർട്ട് ആണ് 4 [Night King]

Author : Night King Read All Parts 160.2K

പതുക്കെ.

“തൂണിന്റെ പുറകിൽ ഒളിച്ചുനിന്നാ അപ്പൻ പോകുന്നത് കണ്ടത്,” ജോമോൻ ചിരിച്ചു.

“കണ്ടു. തൂണ് നിന്നെക്കാൾ വണ്ണം കുറവായിരുന്നു. അല്ല വന്നിട്ട് കുറെ നേരം ആയോ ” അവൾ ചിരിച്ചു. അവന് കണ്ണനെ നോക്കി "എന്നിട്ട് ഏ ഇല്ലട ഒരു 5 മിനിറ്റ് ആയി കാണും."

"അതിലെന്തോ പൊരുത്തകേടു ഉണ്ടല്ലോ ജോ, നീ അഞ്ചു മിനിറ്റ് മുന്നേ ആണേല് ശേരിക്കുമുള്ള ട്രെയിൻ സമയം നോക്കിയാല് ഞാന് പോയി കാണും "

അവന് ഒന്നു ചമ്മി വിളറിയ മുഖത്തോടെ കണ്ണനെ നൊക്കെ പിന്നെ അവളെയും. കണ്ണൻ ആണ് ഉത്തരം കൊടുത്തത് "ഉണ്ട, ഞങ്ങള് ഇവിടെ വന്നിട്ട് ഇപ്പോ ഒരു മണികൂർ ആയി"

ജോമോന്റെ മുഖം പോയ പോക്ക്, പക്ഷേ റീനു കളിയാക്കി ചിരിച്ചില്ല, എന്തോ മനസ്സില് ഒരു സന്തോഷം മാത്രം. അവളെ കാണാൻ വേണ്ടി അവന് അത്രയും നേരത്തെ വന്നത് തന്നെ അവളില് അവനോടുള്ള ഇഷ്ടം കൂടി.

പിന്നെ കണ്ണന്റെ നേരെ തിരിഞ്ഞു. “ഹായ്. ഇന്നലെ കണ്ടു, പക്ഷേ ശരിക്ക് സംസാരിച്ചില്ല. കണ്ണനല്ലേ?”

“ആ. കണ്ണൻ.” അവൻ കൈ നീട്ടി. അവൾ ആ കൈ പിടിച്ചു. ഒരു നിമിഷം കണ്ണന്റെ കണ്ണ് അവളുടെ മുഖത്ത് നിന്ന് താഴേക്ക് പോയി, അവളുടെ ഡ്രെസ്സിംഗ്. അവൻ വേഗം കണ്ണ് തിരിച്ചു.

“ഇവൻ ഇന്ന് രാവിലെ മുതൽ റീനുവിന്റെ കാര്യം മാത്രമേ പറഞ്ഞിട്ടുള്ളൂ,” കണ്ണൻ പറഞ്ഞു. “കാർ വാങ്ങുമ്പോ പോലും. ഡീലർക്ക് വരെ റീനുവിനെ അറിയാം ഇപ്പോ.”

“അയ്യോ.” റീനു ജോമോനെ നോക്കി. “എന്ത് പറഞ്ഞു?”

“ഒന്നും പറഞ്ഞില്ല. ഇവൻ നുണ പറയുവാ.”

💬 Comments

View all comments