Chapter Title : വധു ഒരു എസ്കോർട്ട് ആണ് 4 [Night King]
"അല്ല ഇത്ര ബാഗ് ഉള്ളൂ, ഹാൻഡ് ബാഗ് ഒന്നും ഇല്ലേ,"
റീനുവിന് ആ ചോദ്യം മനസ്സിലായില്ല "അല്ല എന്നത് ബാഗ്, ദേ ഈ ട്രോളി, പിന്നെ ഈ ബാക്ക് പാക്"
"അല്ല ഈ സ്ത്രീകൾ ഓക്ക് ഒരു കളർ ഫുള് ആയിട്ട് ഒരു ബാഗ് ഓക്ക് കാണും അത്കൊണ്ട് ചോദിച്ചതാ"
റീനുവിന് അപ്പോഴും മനസ്സിലാകാതെ നിന്നു, അത് മുഖത്ത് നിന്നു വായിച്ച ജോമോൻ "നീ പോയേ അവന്റെ ഒരു ബാഗ്. നിനക്ക് എന്തൊക്കെ അറിയണം"
റീനു ഒരു ചിരി നല്കി "എന്റെ കയ്യിൽ ഉള്ള ഒരു ചെറിയ ബാഗ് ഉണ്ട് എനിക്ക് ഏറ്റവും ഇഷ്ടം ഉള്ളതു അത് ബെറ്റി എടുത്തു അടുത്ത തവണ തരാം എന്നു പറഞ്ഞു. അവൾക്ക് കൂട്ടുകാരുടെ മുന്നേ ഷോ കാണിക്കാന് "
"അതാണ്, അപ്പോ എനിക്ക് തെറ്റിയില്ല. ശെരി യുവ മിഥുനങ്ങള് ചെല്ല്"
“പിന്നെ ഒരു കാര്യം,” കണ്ണൻ പറഞ്ഞു. ശബ്ദത്തിൽ ഒരു തമാശ വരുത്താൻ ശ്രമിച്ചു. “ഇവൻ പാവമാ. ഉപദ്രവിക്കരുത്.”
അവൾ ചിരിച്ചു. പക്ഷേ ആ ചിരിക്കിടയിലൂടെ കണ്ണന്റെ മുഖത്ത് എന്തോ ഒന്ന് അവൾ കണ്ടു. ഇന്നലെ മാവിന്റെ ചുവട്ടിൽ കണ്ട അതേ മുറുക്കം. “ശേട ഇത് കേട്ടാല് തോന്നും തന്റെ ഫ്രണ്ടിനെ ഞാന് തട്ടി കൊണ്ട് പോകൂവ എന്നു, ഞാൻ നോക്കിക്കോളാം,” അവൾ പറഞ്ഞു.
“എന്നാ ഞാൻ ആ ചായക്കടയിൽ ഉണ്ടാകും. ഒരു സിഗരറ്റ് വലിക്കാനുണ്ട്.” കണ്ണൻ ജോമോന്റെ തോളിൽ ഒന്ന് തട്ടി, തിരിഞ്ഞുനടന്നു. പ്ലാറ്റ്ഫോമിന്റെ അങ്ങേ അറ്റത്തേക്ക്, പാർസൽ ഓഫീസിന്റെ അടുത്ത് ആരും ഇല്ലാത്ത ഒരു മൂലയിലേക്ക്.
അവർ
💬 Comments
View all comments