0%

Chapter Title : വധു ഒരു എസ്കോർട്ട് ആണ് 4 [Night King]

Author : Night King Read All Parts 161.7K

ഒരു ബെഞ്ചിൽ ഇരുന്നു. ജോമോൻ രണ്ട് മണ്ണ് ഗ്ലാസിൽ ചായ വാങ്ങിക്കൊണ്ടുവന്നു.

“ഇതാ. വാക്ക് പാലിച്ചു.”

“റെയിൽവേ ചായ. നിന്റെ ആദ്യത്തെ ട്രീറ്റ്.” അവൾ ഒരു കവിൾ കുടിച്ചു. “ഇത്രേം മോശം ചായ കേരളത്തിൽ വേറെ എവിടെയും കിട്ടില്ല.”

“അതാ അതിന്റെ ഒരു ഇത്.”

കുറച്ച് നേരം രണ്ടാളും ചായ കുടിച്ച് പ്ലാറ്റ്ഫോമിലെ ആളുകളെ നോക്കിയിരുന്നു. ഒരു കുടുംബം അഞ്ച് പെട്ടികളുമായി. ഒരു പട്ടാളക്കാരൻ. ബെഞ്ചിന്റെ അങ്ങേ അറ്റത്ത് ഉറങ്ങുന്ന ഒരു വല്യപ്പൻ.

“വീട്ടിൽ എന്താ ഇന്നത്തെ സ്ഥിതി?” അവൾ ചോദിച്ചു.

“യുദ്ധം. അമ്മ ഗസ്റ്റ് ലിസ്റ്റ് ഉണ്ടാക്കുന്നു, അപ്പൻ അത് വെട്ടിക്കുറയ്ക്കുന്നു. ഇന്ന് ഉച്ചയ്ക്ക് മുന്നൂറ്റമ്പതിൽ നിന്ന് എഴുന്നൂറായി. അപ്പൻ ഇപ്പോ മിണ്ടുന്നില്ല.” അവൻ ചിരിച്ചു. “നിന്റെയോ?”

“അവിടെയും അതൊക്കെ തന്നെ.” അവൾ ഗ്ലാസ് രണ്ട് കയ്യിലും പിടിച്ച് ഒന്ന് കറക്കി. “പിന്നെ അപ്പൻ കാശിന്റെ കാര്യത്തിൽ ടെൻഷനിലാ. നിന്റെ അപ്പനും അമ്മയും ഒന്നും വേണ്ടെന്ന് പറഞ്ഞില്ലേ. എന്നാലും എന്റെ അപ്പന് അത് സമ്മതിക്കാൻ പറ്റുന്നില്ല. ഒന്നും കൊടുക്കാതെ മോളെ വിട്ടാൽ ആളുകൾ എന്ത് പറയുമെന്ന്. കുറച്ച് സ്വർണം, കുറച്ച് കാശ്, ഒരു വണ്ടി എങ്കിലും...”

“വണ്ടിയോ?” ജോമോൻ ചായഗ്ലാസ് താഴെ വെച്ചു. “ഞാൻ ഇന്ന് രാവിലെ ഒരു വണ്ടി വാങ്ങി. എനിക്ക് വേറെ വണ്ടി വേണ്ട.”

“അതല്ല ജോ...”

“അല്ല, ഞാൻ സീരിയസാ.” അവന്റെ ശബ്ദം മാറിയിരുന്നു. ചിരി പോയി.

“എനിക്ക് ഇത് ഒരിക്കലും മനസ്സിലായിട്ടില്ല. ഒരു പെണ്ണിനെ ഇരുപത്തേഴ് കൊല്ലം വളർത്തി, പഠിപ്പിച്ചു, നഴ്സാക്കി. എന്നിട്ട് ഒരു ദിവസം ഒരുത്തൻ വന്ന് അവളെ

💬 Comments

View all comments