Chapter Title : വധു ഒരു എസ്കോർട്ട് ആണ് 4 [Night King]
കൊണ്ടുപോകുന്നു. അതിന് അവളുടെ അപ്പൻ ആ ഒരുത്തന് കാശ് കൊടുക്കണം. ഇതിൽ എന്താ ലോജിക്? വേണമെങ്കിൽ കൊണ്ടുപോകുന്നവനല്ലേ ആ അപ്പനും അമ്മയ്ക്കും എന്തെങ്കിലും കൊടുക്കേണ്ടത്? ഇത്രേം കാലം നോക്കിയതിന്?”
റീനു അവനെ നോക്കി. കുറച്ച് നേരം ഒന്നും പറഞ്ഞില്ല.
“നീ ഇത് നിന്റെ അപ്പന്റെ മുമ്പിൽ പറഞ്ഞിട്ടുണ്ടോ?”
“ഇന്നലെ കാറിൽ പറഞ്ഞു. അപ്പൻ ചിരിച്ചു. പിന്നെ പറഞ്ഞു, എനിക്കും അതേ അഭിപ്രായമാ, പക്ഷേ നാട്ടുകാർക്ക് അങ്ങനെയല്ലെന്ന്.” അവൻ തോളുയർത്തി.
“നാട്ടുകാർ. അവർക്ക് വേണ്ടിയാ നമ്മൾ എല്ലാം ചെയ്യുന്നത്. നിന്റെ അപ്പനോട് പറ, ഒന്നും വേണ്ടെന്ന്. നിർബന്ധിച്ചാ ഞാൻ തന്നെ വന്ന് പറയാം.”
“അയ്യോ, വേണ്ട. അപ്പന്റെ അഭിമാനത്തിൽ തൊട്ടാ പിന്നെ കല്യാണം ഉണ്ടാകില്ല.” അവൾ ചിരിച്ചു. പിന്നെ പതുക്കെ പറഞ്ഞു, “പക്ഷേ നീ ഇങ്ങനെ ചിന്തിക്കുന്നത് കേൾക്കാൻ ഒരു സുഖമുണ്ട്.”
“ഇതൊക്കെ സാധാരണ കാര്യമല്ലേ.”
“ആയിരിക്കണം. പക്ഷേ അങ്ങനെയല്ല.”
ദൂരെ ഒരു ട്രെയിനിന്റെ ഹോൺ. അവർ രണ്ടും നോക്കി. ഗുഡ്സ് ട്രെയിൻ. കടന്നുപോയി.
“കല്യാണം കഴിഞ്ഞാല് പിന്നെ എങ്ങനാ, നമ്മൾ ബാംഗളൂര് തന്നെ അല്ലേ, എവിടെ താമസിക്കും , ആലോചിച്ചോ?” അവൾ ചോദിച്ചു. “ഞാൻ ഹോസ്റ്റലിലാ ഇപ്പോ. നീ?”
“ബാംഗ്ലൂർ തന്നെ. വേറെ എവിടെ പോകാൻ.” ജോമോൻ ചായഗ്ലാസ് ബെഞ്ചിൽ വെച്ചു. “എന്റെ ഓഫീസ് അവിടെ, നിന്റെ ആശുപത്രി അവിടെ. നാട്ടിൽ വന്നാ രണ്ടാൾക്കും പണിയില്ല. പിന്നെ അമ്മച്ചി ഇപ്പഴേ പറഞ്ഞുതുടങ്ങിയിട്ടുണ്ട്, കല്യാണം കഴിഞ്ഞ് ഒരു കൊല്ലം എങ്കിലും നാട്ടിൽ നിക്ക്, ഇവിടെ ഏതെങ്കിലും ആശുപത്രിയിൽ കേറ്റു എന്നൊക്കെ. ഞാൻ ഒന്നും മിണ്ടിയിട്ടില്ല. അത് നമ്മൾ രണ്ടും
💬 Comments
View all comments