0%

Chapter Title : വധു ഒരു എസ്കോർട്ട് ആണ് 4 [Night King]

Author : Night King Read All Parts 163K

തീരുമാനിക്കേണ്ട കാര്യമാ, അമ്മച്ചിയല്ല.” അവൻ ഒന്ന് ചിരിച്ചു. “ഇപ്പോ ഞാൻ എവിടെയാ എന്ന് ചോദിച്ചാൽ...”

“ഞാനും കണ്ണനും ഒരു ഫ്ലാറ്റിൽ. എച്ച്എസ്ആറിൽ. ടു ബിഎച്ച്കെ.” അവൻ ഒന്ന് നിർത്തി. “കല്യാണം കഴിഞ്ഞ് ഒരു സെപ്പറേറ്റ് ഫ്ലാറ്റ് കിട്ടുന്ന വരെ നമുക്ക് അവിടെ തന്നെ നിക്കാം. നിനക്ക് പ്രശ്നമില്ലെങ്കിൽ. കണ്ണന്റെ കല്യാണം കഴിഞ്ഞപ്പോ മഞ്ജുവും ആറ് മാസം ഞങ്ങളുടെ കൂടെ അവിടെ ഉണ്ടായിരുന്നു. ഒരു കുഴപ്പവും ഉണ്ടായില്ല. മഞ്ജു എന്നെ അടുക്കളയിൽ കേറ്റിയില്ല, അത്രേ ഉള്ളൂ.”

“ഞാനും.. കേറ്റില്ല എന്നല്ല, കേറില്ല.. ഇവിടെ നിന്നു നിന്നു മടുത്തു ജോലിയും കഴിഞ്ഞു വരുമ്പോള് എന്നീ അടുക്കള പണി കൂടി”

“അത് എനിക്ക് അറിയാമായിരുന്നു. നമുക്ക് അതൊക്കെ സെറ്റ് ആകാം.”

അവൾ ചിരിച്ചു. പിന്നെ ആലോചിച്ചു. കണ്ണൻ. ആ ഫ്ലാറ്റിൽ. എല്ലാ ദിവസവും. എന്തുകൊണ്ടോ അവൾക്ക് ഒരു വല്ലായ്മ തോന്നി. അവൾ അത് കാര്യമാക്കിയില്ല.

“ഓക്കെ,” അവൾ പറഞ്ഞു. “തുടക്കത്തിൽ. പിന്നെ നമുക്ക് സ്വന്തമായി ഒന്ന് നോക്കാം.”

“പിന്നെ ഒരു കാര്യം ചോദിക്കട്ടെ.” ജോമോൻ അവളുടെ നേരെ തിരിഞ്ഞിരുന്നു. “ഇന്നലെ അമ്മ പറഞ്ഞിരുന്നു, നിനക്ക് പണ്ട് യുകെയ്ക്ക് പോകാൻ പ്ലാൻ ഉണ്ടായിരുന്നെന്ന്. ഇപ്പഴും ഉണ്ടോ? പുറത്ത് സെറ്റിൽ ചെയ്യണം എന്ന്?”

റീനു ഒരു നിമിഷം ഒന്നും പറഞ്ഞില്ല. ആ ഏജൻസി. ആ നാല് ലക്ഷം. പിന്നെ വന്ന രണ്ട് കൊല്ലം.

“ഉണ്ടായിരുന്നു,” അവൾ പറഞ്ഞു. “ഒരു ഏജൻസി പറ്റിച്ചു. പിന്നെ ആ സ്വപ്നം ഞാൻ ഒരു പെട്ടിയിൽ പൂട്ടി വെച്ചു.” അവൾ തോളുയർത്തി. “ഇപ്പോ അറിയില്ല. ബാംഗ്ലൂർ ഓക്കെയാ. നിനക്ക് പോകണമെന്നുണ്ടോ?”

💬 Comments

View all comments