0%

Chapter Title : വധു ഒരു എസ്കോർട്ട് ആണ് 4 [Night King]

Author : Night King Read All Parts 164.2K

“എനിക്ക് പ്രത്യേകിച്ച് ഒരു പ്ലാനുമില്ല. നീ പോകണമെന്ന് പറഞ്ഞാ നോക്കാം. നഴ്സിന് പുറത്ത് നല്ല ചാൻസ് ഉണ്ടല്ലോ. എന്റെ ജോലി എവിടെയിരുന്നും ചെയ്യാം.” അവൻ ചിരിച്ചു. “നീ ജോലി ചെയ്യ്, ഞാൻ വീട്ടിൽ ഇരുന്ന് സ്വിഗ്ഗിയിൽ ബിരിയാണി ഉണ്ടാക്കാം.”

“അവിടെ സ്വിഗ്ഗി ഇല്ല.”

“അയ്യോ. എന്നാ നമ്മൾ എങ്ങും പോകുന്നില്ല.”

അവൾ ഉറക്കെ ചിരിച്ചു. ഉറങ്ങിക്കിടന്ന വല്യപ്പൻ ഒന്ന് കണ്ണ് തുറന്ന് നോക്കി, വീണ്ടും ഉറങ്ങി.

സമയം പോയത് രണ്ടാളും അറിഞ്ഞില്ല. ഹോസ്റ്റലിലെ വാർഡൻ, അവന്റെ ഓഫീസിലെ ഒരു പൊട്ടൻ മാനേജർ, ബെറ്റിയുടെ എൻട്രൻസ് റിസൾട്ട്, അവന്റെ അമ്മച്ചിയുടെ മീൻകറി, അവൾ ആദ്യമായി കണ്ട ഡെത്ത്, ഒരു ഐസിയു രാത്രി. ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക്. ഇടയ്ക്ക് അവൾ കാല് ബെഞ്ചിൽ കയറ്റിവെച്ച് അവന്റെ നേരെ തിരിഞ്ഞിരുന്നു. അവൻ അത് ശ്രദ്ധിച്ചു. ഒന്നും പറഞ്ഞില്ല.

സ്പീക്കറിൽ അനൗൺസ്മെന്റ്. തിരുവനന്തപുരം–ബെംഗളൂരു എക്സ്പ്രസ് ഒന്നാം പ്ലാറ്റ്ഫോമിൽ എത്തിച്ചേരുന്നു.

രണ്ടാളും ഒരുമിച്ച് എഴുന്നേറ്റു.

“ഏത് കോച്ചാ?” ജോമോൻ ട്രോളി ബാഗിന്റെ പിടി എടുത്തു.

“ബി ടു. എസി ത്രീ ടയർ.” അവൾ പറഞ്ഞു. നാവിൽ ആ നുണ എളുപ്പം വന്നു. “മുപ്പത്തിനാല്. ലോവർ.”

ട്രെയിൻ പതുക്കെ വന്നുനിന്നു. ബി ടു മുന്നിൽ തന്നെ. അവൻ ബാഗ് ഉയർത്തി കോച്ചിനുള്ളിലേക്ക് കയറ്റി, അവൾ പുറകെ. ഇടനാഴിയിലൂടെ മുപ്പത്തിനാല് തിരഞ്ഞ് നടന്നു. ആ ബെർത്ത് ഒഴിഞ്ഞുകിടന്നു. എതിരെ ഒരു ആന്റിയും അവരുടെ മകനും.

റീനു മനസ്സിൽ പ്രാർത്ഥിച്ചു. ആരും ഇപ്പോ വരരുതേ. ഇതിന്റെ ശരിക്കുള്ള ആൾ അടുത്ത സ്റ്റേഷനിൽ നിന്നായിരിക്കണേ.

ജോമോൻ ബാഗ് സീറ്റിനടിയിലേക്ക് തള്ളിവെച്ചു.

💬 Comments

View all comments