Chapter Title : വധു ഒരു എസ്കോർട്ട് ആണ് 4 [Night King]
. അവര് രണ്ടാളും ആ സൈഡ് ലോവര് സീറ്റില് ഇരുന്നു. കർട്ടൻ ഉണ്ട്, വിണൈ താണ്ടി വരുവായ ട്രെയിൻ സീൻ പോലെ. അവര് അവിടെ ഇരുന്നു അല്പ നേരം.
പിന്നെ അവന് ഓരോന്ന് ചോദിച്ചു "ഫോൺ ചാർജർ എടുത്തോ എന്ന് ചോദിച്ചു. കുടിക്കാനുള്ള വെള്ളം" അവന് വേറെ എന്നത് ചോദിക്കണം എന്നറിയില്ല, ഏതാനും നിമിഷം കഴിഞ്ഞാല് ട്രെയിൻ എടുക്കും.
“ജോ, നീ എന്റെ അപ്പനെക്കാൾ ബോറ ചില സമയം.”
“ഓക്കെ. ഞാൻ പോകുവാ.” അവൻ ചിരിച്ചുകൊണ്ട് ഇടനാഴിയിലൂടെ വാതിലിന്റെ ഭാഗത്തേക്ക് നടന്നു.
അവൾ സീറ്റില് നിന്നും എഴുന്നേൽക്കുന്നത് നോക്കി. പിന്നെ എന്താണ് ചെയ്യുന്നതെന്ന് ആലോചിക്കുന്നതിന് മുമ്പേ വിളിച്ചു.
“ജോ.”
അവൻ തിരിഞ്ഞു. അവൾ അവന്റെ അടുത്തേക്ക് നടന്നു. വാതിലിനടുത്ത്, രണ്ട് കോച്ചുകൾക്കിടയിലെ ആ ചെറിയ സ്ഥലത്ത്. അവൾ അവനെ കെട്ടിപ്പിടിച്ചു. പെട്ടെന്ന്. അവൻ ഒരു നിമിഷം അനങ്ങാതെ നിന്നു.
“എനിക്ക് ഇങ്ങനെ ഒന്ന് മുമ്പ് തോന്നിയിട്ടില്ല,” അവൾ അവന്റെ തോളിൽ മുഖം ചേർത്ത് പതുക്കെ പറഞ്ഞു. “ഇരുപത്തിനാല് മണിക്കൂർ മുമ്പ് കണ്ട ഒരാളെ ഇങ്ങനെ കെട്ടിപ്പിടിക്കുന്നത് വിചിത്രമാന്ന് എനിക്ക് അറിയാം. കല്യാണം ഇപ്പഴും ശരിക്കും ഉറപ്പിച്ചിട്ടില്ല. എന്നാലും... നീ ഒരു നല്ല ആളാന്ന് എനിക്ക് തോന്നുന്നു. എനിക്ക് നിന്നെ ഇഷ്ടമാ. അത് പറയണമെന്ന് തോന്നി.”
ഞെട്ടല് മാറിയ ജോമോൻ, തിരികെ അവളെ മുറുക്കെ ചേർത്തുപിടിച്ചു.
“എനിക്കും അങ്ങനെ തന്നെയാ,” അവൻ പറഞ്ഞു. “ഇന്നലെ മുതൽ. സത്യം പറഞ്ഞാ ചിലപ്പോ എനിക്ക് തന്നെ ചിരി വരും. ഇതൊക്കെ സിനിമയിലേ നടക്കൂ എന്നാ ഞാൻ വിചാരിച്ചിരുന്നത്. ഒരു ദിവസം കൊണ്ട്.”
💬 Comments
View all comments