0%

Chapter Title : വധു ഒരു എസ്കോർട്ട് ആണ് 4 [Night King]

Author : Night King Read All Parts 165.7K

അവൻ അവളെ വിട്ടു. അവളുടെ കൈ എടുത്ത്, ഉള്ളംകയ്യിൽ ഒരു ഉമ്മ വെച്ചു.

അവൾ ആ കൈ പെട്ടെന്ന് പിൻവലിച്ചു. പിന്നെ രണ്ട് കൈ കൊണ്ടും അവന്റെ മുഖം പിടിച്ച് അവന്റെ ചുണ്ടിൽ ഒരു നിമിഷം ഉമ്മ വെച്ചു. ഒരു നിമിഷം മാത്രം.

അതേ നിമിഷം ട്രെയിൻ ഒന്ന് കുലുങ്ങി. അനങ്ങിത്തുടങ്ങി.

“അയ്യോ! ജോ, ഇറങ്ങ്! ഇറങ്ങ്!” അവൾ അവനെ വാതിലിന്റെ നേരെ തള്ളി. അവന് പോകും നേരം അവളുടെ കാതില് "ഐ ലവ് യു".

ജോമോൻ വാതിലിന്റെ കമ്പിയിൽ പിടിച്ച് പ്ലാറ്റ്ഫോമിലേക്ക് ചാടി. കാല് ഒന്ന് പാളി. അതേ നിമിഷം ആരോ അവനെ പുറകിൽ നിന്ന് പിടിച്ചു. കണ്ണൻ. ചായക്കടയിൽ നിന്ന് ഓടിവന്നതിന്റെ കിതപ്പോടെ.

“മൈരേ, നിനക്ക് വട്ടാണോ!”

ജോമോൻ ഒന്നും കേട്ടില്ല. അവൻ ട്രെയിനിലേക്ക് നോക്കി. വാതിലിൽ റീനു, ഒരു കൈ കമ്പിയിൽ, മറ്റേ കൈ ഉയർത്തി വീശുന്നു. ചിരിക്കുന്നു. അവനും വീശി. ട്രെയിൻ വേഗം കൂട്ടി. അവളുടെ മുഖം ചെറുതായി, ചെറുതായി, പ്ലാറ്റ്ഫോമിന്റെ അറ്റം കടന്ന് മാഞ്ഞു.

ട്രെയിനിനുള്ളിൽ റീനു വാതിലിൽ ചാരി കുറെ നേരം നിന്നു. കാറ്റ് മുഖത്തടിച്ചു. ചുണ്ടിൽ വിരൽ വെച്ചു. എന്തിനാണ് അങ്ങനെ ചെയ്തതെന്ന് അവൾക്ക് അറിയില്ല. ഒരു നിമിഷത്തേക്ക് അവൾ റീനു മാത്രമായിരുന്നു. ക്ലാര എന്നൊരാൾ ഉണ്ടെന്ന് മറന്നുപോയിരുന്നു.

പിന്നെ ഫോൺ മൂളി. ക്ലാരയുടെ ഫോൺ. ബാഗിന്റെ അടിയിൽ നിന്ന്. അവൾ എടുത്തില്ല. അറിയാം ആരാണെന്ന്. ‘R’. ചെങ്ങന്നൂർ വിട്ടോ എന്ന്.

അവൾ ബി ടുവിലേക്ക് തിരികെ നടന്നു. മുപ്പത്തിനാലിൽ ഒരു മിനിറ്റ് ഇരുന്നു. എതിരെയുള്ള ആന്റി

💬 Comments

View all comments