0%

Chapter Title : വധു ഒരു എസ്കോർട്ട് ആണ് 4 [Night King]

Author : Night King Read All Parts 169.6K

ചുണ്ടിൽ ഒരു വിരൽ.

“ഇറങ്ങാൻ നേരം അവൾ...” അവൻ കണ്ണനെ നോക്കി. ചിരിക്കണോ എന്ത് ചെയ്യണം എന്നറിയാതെ. “എടാ. അവൾ...”

“കണ്ടു.” കണ്ണൻ അവന്റെ ഷർട്ടിന്റെ കോളർ നേരെയാക്കിക്കൊടുത്തു. “മൊത്തം പ്ലാറ്റ്ഫോം കണ്ടു. ആ ചായക്കാരൻ വരെ.”

“എനിക്ക് ഇത് എന്താന്ന് മനസ്സിലാകുന്നില്ല കണ്ണാ. ഇരുപത്തിനാല് മണിക്കൂർ.”

“ഉം.”

“നീ എന്താ ഒന്നും പറയാത്തേ?”

കണ്ണൻ ഒന്നും പറഞ്ഞില്ല. ട്രെയിൻ പോയ ഭാഗത്തേക്ക് അവനും നോക്കിനിന്നു. എറണാകുളത്ത് നിന്ന് ഒരു ഫ്രണ്ട് കേറും. ഒറ്റയ്ക്ക് പോകാൻ മടിയുള്ള ഒരു ഫ്രണ്ട്.

“വാ,” അവൻ പറഞ്ഞു. “വണ്ടി എടുക്കാം. നിന്റെ ഹാരിയർ പാർക്കിങ്ങിൽ അല്ല റോഡ് സൈഡ് ൽ ആണ്, ഫൈൻ മിക്കവാറും വീണു കാണും.”

പാർക്കിങ്ങിലേക്ക് നടക്കുമ്പോൾ ജോമോൻ ഇടയ്ക്കിടെ തിരിഞ്ഞുനോക്കിക്കൊണ്ടിരുന്നു. ഒഴിഞ്ഞ ട്രാക്കിലേക്ക്. കണ്ണൻ ഒരിക്കൽ പോലും തിരിഞ്ഞുനോക്കിയില്ല.

തൃപ്പൂണിത്തുറ എത്തുന്നതിന് മുമ്പ് അവൾ അപ്പനെ വിളിച്ചു. “ട്രെയിൻ എടുത്തു അപ്പാ. സീറ്റ് കിട്ടി. എല്ലാം ഓക്കെ.” അപ്പൻ ഒന്നും ചോദിച്ചില്ല. ‘ആ ചെറുക്കൻ വന്നോ’ എന്ന് മാത്രം. “വന്നു.” അപ്പന്റെ ചിരി ഫോണിലൂടെ കേട്ടു.

ഫോൺ വെച്ചിട്ട് അവൾ കുറച്ച് നേരം ജനലിലൂടെ പുറത്തേക്ക് നോക്കിയിരുന്നു. ഇരുട്ട് വീണുതുടങ്ങിയ പാടങ്ങൾ, ഇടയ്ക്ക് ഒരു പള്ളിയുടെ വെളിച്ചം, ഒരു ലെവൽ ക്രോസിൽ കാത്തുകിടക്കുന്ന ബൈക്കുകളുടെ നിര. പിന്നെ എഴുന്നേറ്റു.

കൂപ്പെയുടെ വാതിൽ കുറ്റിയിട്ടു. ജനലിന്റെ കർട്ടൻ വലിച്ചിട്ടു. ട്രോളി ബാഗ് തുറന്ന് അമ്മയുടെ തന്നു വിട്ട പാക്കറ്റിന്റെ അടിയിൽ നിന്ന് ഒരു ചെറിയ ബാഗ് പുറത്തെടുത്തു. അതിൽ ഒരു സെറ്റ് ബ്രാ ആന്റ് പാനറ്റി ,

💬 Comments

View all comments