Chapter Title : വെള്ളിയാം കല്ല് 6 [Zoro]
വെള്ളിയാം കല്ല് 6
സമയം രാത്രി രണ്ട് മണി.
ഇന്ത്യ–മ്യാൻമർ അതിർത്തിയോട് ചേർന്ന അരുണാചൽ പ്രദേശിലെ വിജ്ഞാനലോകത്തിൽ നിന്ന് ഒറ്റപ്പെട്ടുകിടക്കുന്ന വിജയ്‌നഗർ എയർസ്ട്രിപ്പ്.
മലനിരകളിൽ നിന്ന് വീശിയെത്തുന്ന മഞ്ഞുകാറ്റ് റൺവേയെ മുഴുവനായി വിഴുങ്ങിയിരുന്നു.
ചുറ്റും കനത്ത നിശ്ശബ്ദത.
ആ നിശ്ശബ്ദതയെ കീറിമുറിച്ചുകൊണ്ട് ദൂരെയൊരു വിമാനത്തിന്റെ എഞ്ചിൻ ശബ്ദം മാത്രം കേട്ടു.
അൽപനിമിഷങ്ങൾക്കകം മംഗോളിയയിൽ നിന്ന് പുറപ്പെട്ട *ഗ്ലോബൽ എക്സ്പ്രസ്* ചാർട്ടേഡ് ജെറ്റ് റൺവേയിൽ തൊട്ടിറങ്ങി.
വിമാനം പൂർണമായി നിശ്ചലമാകും മുമ്പേ റൺവേയുടെ അരികിൽ കാത്തുനിന്നിരുന്ന വാഹനവ്യൂഹം പതുക്കെ മുന്നോട്ട് നീങ്ങി.
പതിനഞ്ചോളം കറുത്ത ലാൻഡ് ക്രൂസറുകളും നിസാൻ പാട്രോളുകളും.
അവയ്ക്ക് മുന്നിൽ രണ്ട് കറുത്ത മെഴ്‌സിഡസ്-AMG.
വാഹനങ്ങൾ നിർത്തിയതും അതിൽ നിന്നിറങ്ങിയവർ നിമിഷങ്ങൾക്കകം പരിസരം വളഞ്ഞു.
അത്യാധുനിക ആയുധങ്ങൾ കൈകളിൽ ഉറപ്പിച്ചവർ ചുറ്റുമുള്ള ഓരോ നിഴലിനെയും സംശയത്തോടെ നിരീക്ഷിച്ചു.
മുൻനിരയിലെ മെഴ്‌സിഡസിൽ നിന്ന് അറുപതോടടുത്ത പ്രായമുള്ള ഒരാൾ വേഗത്തിൽ പുറത്തിറങ്ങി.
വിലകൂടിയ കമ്പിളിക്കോട്ട് ധരിച്ചിരുന്നെങ്കിലും മുഖത്തെ ഉത്കണ്ഠ മറയ്ക്കാൻ അദ്ദേഹത്തിനായില്ല.
വെള്ളനിറം കലർന്ന മുടി.
അധികാരത്തിന്റെ തഴമ്പ് വീണ മുഖം.
ഡൽഹിയിലെ അധികാര ഇടനാഴികളിൽ പേര് കേട്ട രാഷ്ട്രീയക്കാരൻ.
ശർമ്മാജി.
രാജ്യത്തെ സ്വാധീനമുള്ള രാഷ്ട്രീയ നേതാക്കളിൽ ഒരാൾ.
മന്ത്രിമാരെ പോലും സമ്മർദത്തിലാക്കാൻ കഴിവുള്ള അയാൾ...
ഈ നിമിഷം ഭയന്നുനിന്നു.
കാരണം...
അയാൾ കാത്തുനിന്നത് ഒരു മനുഷ്യനെയല്ല.
ഒരു പേടിസ്വപ്നത്തെയായിരുന്നു.
അദ്ദേഹത്തിന്റെ പിന്നിൽ വിശ്വസ്തനായ പി.എ.യും നിശ്ശബ്ദനായി നിന്നു.
ഇരുവരുടെയും കണ്ണുകൾ വിമാനത്തിന്റെ വാതിലിൽ പതിഞ്ഞിരുന്നു.
ചില നിമിഷങ്ങൾക്കുശേഷം...
വിമാനത്തിന്റെ വാതിൽ പതുക്കെ തുറന്നു.
ആദ്യം പുറത്തിറങ്ങിയത് എട്ട് പേർ.
ഒറ്റനോട്ടത്തിൽ തന്നെ അവർ സാധാരണ ബോഡിഗാർഡുകളല്ലെന്ന് മനസ്സിലാകും.
ആറടിക്ക് മുകളിലുള്ള ഉയരം.
കരിങ്കല്ലിൽ കൊത്തിയതുപോലെ ഉറച്ച ശരീരം. ഒരേ അച്ചിൽ വാർത്തെടുത്തതുപോലുള്ള പരിശീലനം ലഭിച്ച ശരീരഘടന.
അവരുടെ കൈകളിൽ തോക്കുകളുണ്ടായിരുന്നില്ല.
പകരം അത്യാധുനിക ക്രോസ്ബോകൾ, വിഷം പുരട്ടിയ പ്രത്യേക അമ്പുകൾ, യുദ്ധകൊടാരികൾ, വളഞ്ഞ വാളുകൾ, ബെലിസ്റ്റിക് കത്തികൾ.
എതിരാളിക്ക് തിരിച്ചടിക്കാൻ പോലും സമയം ലഭിക്കാത്ത രീതിയിൽ പരിശീലനം നേടിയ യോദ്ധാക്കൾ.
അവരെ കണ്ട നിമിഷം തന്നെ അവിടെ നിന്നിരുന്ന പലരുടെയും മുഖഭാവം മാറി.
അവരുടെ മുഖങ്ങളിൽ വികാരങ്ങളൊന്നുമുണ്ടായിരുന്നില്ല.
ചിരിയില്ല.
💬 Comments
View all comments