0%

Chapter Title : വെള്ളിയാം കല്ല് 6 [Zoro]

Author : Zoro Read All Parts 37.5K

ആറടിക്ക് മുകളിലുള്ള ഉയരം.

കരിങ്കല്ലിൽ കൊത്തിയതുപോലെ ഉറച്ച ശരീരം. ഒരേ അച്ചിൽ വാർത്തെടുത്തതുപോലുള്ള പരിശീലനം ലഭിച്ച ശരീരഘടന.

അവരുടെ കൈകളിൽ തോക്കുകളുണ്ടായിരുന്നില്ല.

പകരം അത്യാധുനിക ക്രോസ്ബോകൾ, വിഷം പുരട്ടിയ പ്രത്യേക അമ്പുകൾ, യുദ്ധകൊടാരികൾ, വളഞ്ഞ വാളുകൾ, ബെലിസ്റ്റിക് കത്തികൾ.

എതിരാളിക്ക് തിരിച്ചടിക്കാൻ പോലും സമയം ലഭിക്കാത്ത രീതിയിൽ പരിശീലനം നേടിയ യോദ്ധാക്കൾ.

അവരെ കണ്ട നിമിഷം തന്നെ അവിടെ നിന്നിരുന്ന പലരുടെയും മുഖഭാവം മാറി.

അവരുടെ മുഖങ്ങളിൽ വികാരങ്ങളൊന്നുമുണ്ടായിരുന്നില്ല.

ചിരിയില്ല.

ദയയില്ല.

പകയില്ല.

ഉത്തരവ് മാത്രം.

ആ ഉത്തരവുകൾക്ക് പിന്നാലെ മരണം മാത്രം.

ഇരുട്ടായിരുന്നു അവരുടെ കൂട്ടുകാരൻ.

രാത്രിയായിരുന്നു അവരുടെ വേട്ടക്കാലം.

കയ്യിൽ തോക്കുള്ള ഒരാളെ പോലും ട്രിഗറിൽ വിരൽ അമർത്തുന്നതിന് മുമ്പ് വീഴ്ത്താൻ കഴിയുന്ന യോദ്ധാക്കൾ.

അവർ മുന്നിലേക്ക് വന്ന് ഇരുവശങ്ങളിലുമായി അച്ചടക്കത്തോടെ നിരന്നു.

ആരെയോ കാത്തുകൊണ്ട്.

അൽപനേരത്തെ നിശ്ശബ്ദത.

ശേഷം...

വിമാനത്തിൽ നിന്ന് അവസാനത്തെ ആൾ പുറത്തേക്കിറങ്ങി.

മറ്റെല്ലാവരിൽ നിന്നും വ്യത്യസ്തനായി.

കറുത്ത ബ്ലേസറും രണ്ട് ബട്ടൺ ഓപ്പൺ ചെയ്ത ബ്ലാക്ക് ഷർട്ട് അതിനൊത്ത പാന്റും ധരിച്ച അയാൾ പതുക്കെ പടിയിറങ്ങി.

ആറടി കടന്ന ഉയരം.

വർഷങ്ങളുടെ കഠിന പരിശീലനം ശരീരത്തിൽ പതിഞ്ഞതുപോലെ ഉറച്ച പേശികൾ.

വസ്ത്രങ്ങൾക്കുള്ളിൽ പോലും മറയ്ക്കാൻ കഴിയാത്ത കരുത്തുറ്റ ശരീരഘടന.

വിപുലമായ തോളുകൾ.

പാറയിൽ കൊത്തിയതുപോലെ ഉറച്ച മുഖം.

ഓരോ ചുവടിലും ആത്മവിശ്വാസവും അധികാരവും നിറഞ്ഞിരുന്നു.

അവന്റെ കണ്ണുകളിൽ ഒരു വിചിത്രമായ തണുപ്പുണ്ടായിരുന്നു.

പുറത്ത് ശാന്തത.

അകത്ത് കത്തുന്ന അഗ്നിപർവ്വതം പോലെ അടക്കിവെച്ച കോപം.

അവൻ ആരെയും നോക്കി ഭീഷണിപ്പെടുത്തേണ്ട ആവശ്യമില്ലായിരുന്നു.

അവന്റെ സാന്നിധ്യം മാത്രം മതിയായിരുന്നു ചുറ്റുമുള്ളവരെ നിശ്ശബ്ദരാക്കാൻ.

💬 Comments

View all comments