0%

Chapter Title : വെള്ളിയാം കല്ല് 6 [Zoro]

Author : Zoro Read All Parts 37.5K

ഒരു നിമിഷം അവൻ ആകാശത്തേക്ക് നോക്കി ദീർഘശ്വാസം വിട്ടു. ശേഷം പോക്കറ്റിൽ നിന്ന് ഒരു സിഗാർ എടുത്ത് കത്തിച്ചു.

ആദ്യ പുകച്ചുരുൾ മഞ്ഞിലേക്ക് അലിഞ്ഞതോടെ...

ശർമ്മാജി തലകുനിച്ചയാളെ വണങ്ങി.

“ആവോ സാബ്... ഇന്ത്യ മേ ആപ്കാ സ്വാഗത് ഹേ...”

അയാള് ചെറുതായി ഒന്ന് പുഞ്ചിരിച്ചു.

സിഗാറിൽ നിന്ന് ആഴത്തിൽ ഒരു പുക വലിച്ചു.

പതുക്കെ അത് പുറത്തേക്ക് വിട്ടുകൊണ്ട് അവൻ ശർമ്മാജിയുടെ അടുത്തേക്ക് നടന്നു.

അവിടെയുണ്ടായിരുന്ന മുഴുവൻ ആളുകളും അറിയാതെ ശ്വാസം പിടിച്ചു.

കാരണം അവർക്ക് അറിയാം...

ഈ മനുഷ്യന്റെ മുഖഭാവം മാറാൻ ഒരു നിമിഷം മതി.

ആ നിമിഷം തന്നെ ഒരാളുടെ ജീവിതം അവസാനിക്കാനും.

അയാള് ശർമ്മാജിയുടെ മുന്നിൽ വന്ന് നിന്നു.

ഒരു നിമിഷം ശർമ്മാജിയെ തന്നെ നോക്കി നിന്ന ശേഷം പതിയെ ചോദിച്ചു.

“എന്തുണ്ട്, ശർമ്മാജി...?”

ശാന്തമായ ശബ്ദം.

പക്ഷേ അതിനുള്ളിൽ ഒളിഞ്ഞിരുന്ന ഭീഷണി വ്യക്തമായിരുന്നു.

“സുഖമാണല്ലോ...?”……..

“സാബ്...” ശർമ്മാജി നിർബന്ധിതമായി ഒരു ചിരി വരുത്താൻ ശ്രമിച്ചു.

“ഞങ്ങൾക്കൊക്കെ എന്ത് വിശേഷം, സാബ്... വിശേഷങ്ങൾ എല്ലാം സാബിനല്ലേ...”

അദ്ദേഹത്തിന്റെ ശബ്ദത്തിൽ ബഹുമാനത്തേക്കാൾ ഭയമായിരുന്നു.

“ഓഹ്...” തിമൂർ ചെറുതായി പുഞ്ചിരിച്ചു.

“അപ്പോൾ ഇപ്പോഴും എന്നെ മറന്നിട്ടില്ലല്ലേ...”

“കൊള്ളാം സാബിനെ ഒക്കെ അങ്ങനെ പെട്ടെന്ന് മറക്കാൻ പറ്റുമോ...?”

ശർമ്മാജി പതുക്കെ ഒരു ചിരിയോടെ പറഞ്ഞു.

“സൗത്ത് ഏഷ്യയിൽ ഇന്ന് നിലനിൽക്കുന്ന ഏറ്റവും ശക്തമായ സിൻഡിക്കേറ്റിന്റെ അധിപൻ... ദി ഗ്രേറ്റ് ഖാന്റെ കമാൻഡർ ഇൻ ചീഫ്... തിമൂർ ഖാലിദ്.”

വാക്കുകൾ അവസാനിക്കുന്നതിന് മുമ്പേ തിമൂറിന്റെ പുഞ്ചിരി മാഞ്ഞു.

അവൻ പതുക്കെ ശർമ്മാജിയുടെ അടുത്തേക്ക് നടന്നു.

“എന്നെക്കുറിച്ച് ഇത്രയൊക്കെ അറിയാമെങ്കിൽ...”

💬 Comments

View all comments