Chapter Title : വെള്ളിയാം കല്ല് 6 [Zoro]
അവന്റെ ശബ്ദം തണുത്തിരുന്നു.
“...കഴിഞ്ഞ മൂന്ന് മാസമായി എന്റെ കണ്ടെയ്‌നറുകളിൽ ഒന്ന് പോലും ഇന്ത്യൻ തീരം തൊടാതിരുന്നതെന്തുകൊണ്ടാണെന്നും തനിക്ക് അറിയാമായിരിക്കുമല്ലോ?”
ശർമ്മാജിയുടെ മുഖത്തെ നിറം മാറി.
“സാബ്... അത്...”
മറുപടി പൂർത്തിയാകുന്നതിന് മുമ്പ് തിമൂറിന്റെ കൈ ശർമ്മാജിയുടെ കഴുത്തിൽ മുറുകിയിരുന്നു.
ചുറ്റുമുണ്ടായിരുന്ന ആരും അനങ്ങിയില്ല.
അവനെ രക്ഷിക്കാൻ മുന്നോട്ട് വരാനുള്ള ധൈര്യം പോലും ആർക്കും ഉണ്ടായിരുന്നില്ല.
“ഡൽഹിയിൽ കുരയ്ക്കുന്ന നിന്നെപ്പോലുള്ള ഓരോ നായ്ക്കും...”
തിമൂറിന്റെ ശബ്ദം കനത്തിരുന്നു.
“...മാസംതോറും അവൻ്റെയൊക്കെ അണ്ണാക്കിൽ പണം എണ്ണിയെണ്ണി തിരുകുന്നവരാരാണ്….ങ് ?!!!!!?.”
“തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ നിൻ്റെ പാർട്ടി ഖജനാവ് എവിടെ നിന്നാണ് നിറയുന്നതെന്ന് ഓർമ്മയുണ്ടോ? അതിൻ്റെ നന്ദി ആണോടാ നായെ നീയൊക്കെ കാണിക്കുന്നത്”
ശർമ്മാജിയുടെ ശ്വാസം മുട്ടി.
“ക്ഷമിക്കണം സാബ്...”
അദ്ദേഹം ബുദ്ധിമുട്ടി പറഞ്ഞു.
“പുതിയ പോർട്ട് ഉടമയാണ് പ്രശ്നം, സാബ്...”
തിമൂറിന്റെ കണ്ണുകളിൽ ഒരു മാറ്റവുമുണ്ടായില്ല.
“മുൻ ആർമി ഓഫീസറാണ് അയാൾ. ഒറ്റയ്ക്കല്ല...”
ശർമ്മാജി ഒരു നിമിഷം നിർത്തി. തിമൂർ കൈ ഒന്നയച്ചു.
“കൊൽക്കത്ത ലോക്കല് ഗുണ്ടാ സംഘവും ഞങ്ങളുടെ എതിർപാർട്ടി നേതാവ് സിക്കന്തറും അവന്റെ കൂടെയുണ്ട്.”
അദ്ദേഹത്തിന്റെ ശബ്ദം താഴ്ന്നു.
“അത് പോരാഞ്ഞ് ഇവരുടെ പിന്നിൽ ആരൊക്കെയോ വലിയ ശക്തികളുമുണ്ട് സാബ്... അവർ ഒരുക്കിയ കെണിയിലാണ് നമ്മുടെ ആളുകളും ചരക്ക് കപ്പലും പെട്ടുപോയത് എന്നോട് സാബ് മാപ്പാക്കണം ”
ഒരു നിമിഷം ശ്വാസമെടുത്ത ശേഷം അദ്ദേഹം തുടർന്നു.
“ഇപ്പോൾ ചരക്ക് മുഴുവൻ നേവിയുടെ നിരീക്ഷണത്തിലാണ്. നമ്മുടെ കണ്ടെയ്‌നറുകളും ചരക്കും എല്ലാം അവരുടെ പിടിയിലായി. നാളെയോ അതിന് ശേഷമോ ഇത് മീഡിയക്ക് മുന്നിൽ പ്രദർശിപ്പിച്ച് സീസ് ചെയ്യാനാണ് അവരുടെ നീക്കം
💬 Comments
View all comments