0%

Chapter Title : വെള്ളിയാം കല്ല് 6 [Zoro]

Author : Zoro Read All Parts 37.6K

എൻ്റെ അധികാരം ഉപയോഗിച്ച് അത് കുറച്ച് സമയം നീട്ടി വെക്കാനേ എന്നെക്കൊണ്ടായുള്ളൂ..”

ചില നിമിഷങ്ങൾ കടന്നുപോയി തിമൂർ ഒന്നും പറഞ്ഞില്ല.

അവന്റെ മുഖത്ത് ഒരു വികാരവും ഉണ്ടായിരുന്നില്ല.

ശേഷം പതുക്കെ അവൻ്റെ കൈ വിട്ടു.

ശർമ്മാജി പിന്നിലേക്ക് മാറി കഴുത്തിൽ കൈവെച്ച് ശക്തമായി ശ്വാസമെടുത്തു.

തിമൂർ സിഗാറിൽ നിന്ന് വീണ്ടും ഒരു പുക എടുത്തു.

“നാളെ രാത്രി...”

അവന്റെ ശബ്ദം മഞ്ഞിനേക്കാൾ തണുത്തിരുന്നു.

“മുഴുവൻ കണ്ടെയ്നറും കരയിലുണ്ടാകണം. ചരക്ക് മൊത്തം ഒറ്റ രാത്രികൊണ്ട് ഇന്ത്യയിലെയും. ചൈനയിലെയും നമ്മുടെ ഡീലർമാർക്ക് റോഡ്മാർഗ്ഗം എത്തിക്കണം…. അതാണ്തനിക്കുള്ള അവസാന സമയം… അതിനുള്ളിൽ തന്നെക്കൊണ്ട് ആയില്ലേ ബാക്കി ഞാൻ നോക്കിക്കോളാം”

“ആരെങ്കിലും എതിർത്താൽ!!!...”

തിമൂറിന്റെ കണ്ണുകൾ ശർമ്മാജിയുടെ കണ്ണുകളിലേക്ക് തറച്ചു.

“തടയാൻ വരുന്നത് ഖാക്കി ഇട്ടവനോ... ഖദർ ഇട്ടവനോ... പേരോ... പദവിയോ... അലങ്കരിക്കുന്ന അധികാരമോ... ഞാൻ നോക്കില്ല, മിസ്റ്റർ ശർമ്മാജി.”…

“എന്നെ എതിർക്കണമെന്ന് അവന് തോന്നിയ ആ നിമിഷം മുതൽ... അവന്റെ ആയുസ്സ് ഒടുങ്ങിത്തുടങ്ങും.”

ഇവൻ പറയുന്നത് തനിക്കും തൻ്റെ അധികാരപരിധിയിൽ വരുന്ന നിയമപാലകർക്കുമുള്ള അവസാനത്തെ വാണിങ് ആണെന്ന് ശർമ്മാജിക്ക് തിമൂറിൻ്റ നോട്ടത്തിൽ മനസ്സിലായി അതയാളുടെ മുഖത്ത് തെളിഞ്ഞു വന്നു.

തിമൂറിന്റെ ചുണ്ടിൽ നേർത്തൊരു പുഞ്ചിരി തെളിഞ്ഞു.

“ആരായാലും അവൻ അടുത്ത സൂര്യോദയം കാണില്ല. തിമൂർ ഖാലിദ് വെറും വാക്ക് പറയാറില്ല ശർമ്മാജി, എന്നാ വച്ച് താമസിപ്പിക്കണ്ട അറിയിക്കേണ്ടവരെ ഒക്കെ വേഗം തന്നെഅറിയിച്ചോളൂ നിങ്ങളുടെസമയം എണ്ണപ്പെട്ടു കഴിഞ്ഞിരിക്കുന്നു.”

അവൻ തിരിഞ്ഞു.

“ബോയ്സ്... ലെറ്റ്സ് റോൾ ഔട്ട്.”

അവരിൽ ഒരാൾ ഉടൻ മുന്നോട്ട് വന്ന് മെഴ്‌സിഡസിന്റെ വാതിൽ തുറന്നു കൊടുത്തു.

കയറുന്നതിന് മുമ്പ് തിമൂർ

💬 Comments

View all comments