Chapter Title : വെള്ളിയാം കല്ല് 6 [Zoro]
വീണ്ടും ശർമ്മാജിയെ അവസാനമായി നോക്കി.
എടോ ശർമ്മാജി.. ഖാൻസാറിന്റെ ഇളയമകൻ എയർഹോസ്റ്റിൻ്റെ ചൂടം പറ്റി ഇപ്പോഴും അതിനഗത്തുണ്ട്...”
“അവന് ഒരു പോറൽ പോലും ഏൽക്കാതെ തിരിച്ച് അയച്ചോണം,.”
അടുത്ത നിമിഷം വാഹനവ്യൂഹം ഇരുട്ടിലേക്ക് അലിഞ്ഞു.
വാഹനവ്യൂഹത്തിന്റെ അവസാനത്തെ എസ്.യു.വി.യും ഇരുട്ടിലേക്ക് മറഞ്ഞതോടെ റൺവേ വീണ്ടും നിശ്ശബ്ദമായി.
അകന്നുപോകുന്ന എഞ്ചിനുകളുടെ മങ്ങിയ ശബ്ദം മാത്രമാണ് ആ നിശ്ശബ്ദതയെ കുറച്ചുനേരം കൂടി ഭേദിച്ചത്.
ശർമ്മാജി കുറച്ചുനേരം അതേ നിൽപ്പിൽ നിന്നു.
കഴുത്തിലൂടെ ഒലിച്ചിറങ്ങിയ വിയർപ്പ് കോട്ടിന്റെ കൈകൊണ്ട് തുടച്ചുമാറ്റി.
തിമൂറിന്റെ വിരലുകളുടെ മുറുക്കൽ ഇപ്പോഴും കഴുത്തിൽ പതിഞ്ഞിരിക്കുന്നതുപോലെ അയാൾക്ക് തോന്നി.
ഒരു ദീർഘശ്വാസം വിട്ട ശേഷം അദ്ദേഹം പതുക്കെ പിന്നിലേക്ക് നോക്കി.
അൽപനേരം മിണ്ടാതെ നിന്ന പി.എ. പതുക്കെ അദ്ദേഹത്തിന്റെ അടുത്തേക്ക് വന്നു.
“സാർ...”
ശർമ്മാജി തല ഉയർത്തി നോക്കി.
പി.എ.യുടെ മുഖത്ത് ആശയക്കുഴപ്പവും ഞെട്ടലും ഒരുമിച്ചുണ്ടായിരുന്നു.
“സാർ അവർ ആരായിരുന്നു,...?”
അവൻ ശബ്ദം താഴ്ത്തി ചോദിച്ചു.
**”ഇത്രയും സുരക്ഷയോടെ... ഇത്രയും ധൈര്യത്തോടെ... അതും നമ്മുടെ നാട്ടിൽ വന്ന് നമ്മളുടെ മുന്നിൽ വച്ച്?”**
ഒരു നിമിഷം നിർത്തി അവൻ തുടർന്നു.
“പിന്നെ സാർ... പറയാതിരിക്കാൻ വയ്യാ സാറുപോലും ഒരാളെ ഇങ്ങനെ പേടിക്കുന്നത് ഞാൻ ആദ്യമായിട്ടാണ് കാണുന്നത്.”
ശർമ്മാജി കുറച്ചുനേരം അവനെ തന്നെ നോക്കി നിന്നു.
പിന്നെ പതുക്കെ ചിരിച്ചു….
അത് സന്തോഷത്തിന്റെ ചിരിയായിരുന്നില്ല.
നിസ്സഹായതയുടെ ചിരിയായിരുന്നു.
“നിനക്ക് തിമൂർ ഖാലിദിനെക്കുറിച്ചോ......അവന്റെ നേതാവിനെക്കുറിച്ചോ… ഒന്നും ഒരു ചുക്കും അറിയില്ല.”
പി.എ. നിശ്ശബ്ദനായി നിന്നു.
“വെറും മൂന്ന് വർഷം...” ശർമ്മാജിയുടെ ശബ്ദം പരക്കമായിരുന്നു.
“വെറും മൂന്നേ മൂന്ന് വർഷം കൊണ്ടാണവർ മംഗോളിയയിലെ ഭരണകൂടത്തെ
💬 Comments
View all comments