0%

Chapter Title : വെള്ളിയാം കല്ല് 6 [Zoro]

Author : Zoro Read All Parts 37.6K

നിലംപരിശാക്കിയത്.”

അദ്ദേഹം റൺവേയുടെ ഇരുട്ടിലേക്ക് നോക്കി.

“അധികാരം പിടിച്ചെടുക്കാൻ പ്രചോദന പ്രസംഗങ്ങൾ നടത്തിയില്ല, പണം വാരിയെറിഞ്ഞു ആളുകളെ വാങ്ങിയില്ല പകരം...”

“പകരം രക്തം കൊണ്ട് ശുദ്ധികലശം നടത്തിക്കൊണ്ടാണ് അവർ എല്ലാംനേടിയെടുത്തത്...”

“എതിർത്ത് നിന്ന ഓരോരുത്തരെയും ഇല്ലാതാക്കിക്കൊണ്ടാണ് അവർ ആ സാമ്രാജ്യത്തിൻ്റെ അടിത്തറ പാകിയത്. അതിൽ സിഐഎയുടെയും MI6 ൻ്റെയും ഏജൻ്റ്സ് വരെ നീളും..”

പി.എ.യുടെ മുഖത്ത് ഞെട്ടൽ തെളിഞ്ഞു.

“സാർ...” അവൻ പതുക്കെ ചോദിച്ചു.

“അപ്പോ... ഇവർ ഇവിടെ വന്നിരിക്കുന്നത് എന്തിനാണ്… സാർ സത്യത്തിൽ കടലിൽ കിടക്കുന്ന ആ കണ്ടെയ്‌നറുകളിൽ എന്താണുള്ളത്...?

അതിന് വേണ്ടിയാണോ അയാൾ ഇത്രയും വലിയ കളി കളിക്കുന്നത്...?

പോലീസിനെയും... കസ്റ്റംസിനെയും... ആരെയും വകവെക്കാതെ...”

ശർമ്മാജി അവനെ നോക്കി. ഒരു നിമിഷം മിണ്ടാതെ നിന്നു.

“നിനക്ക് എന്താണ് തോന്നുന്നത്?” ശർമ്മാജി ഉത്തരത്തിനായി പി എയെ നോക്കി…..

“സ്വർണമോ.. അതോ. ഡയമണ്ട്സോ... അതുപോലെ വിലപിടിപ്പുള്ള എന്തെങ്കിലും ആയിരിക്കുമെന്നാണ് ഞാൻ കരുതുന്നത് സർ...”

ശർമ്മാജിയുടെ മുഖത്ത് ചെറിയൊരു പരിഹാസം തെളിഞ്ഞു.

“അല്ല...” അദ്ദേഹം പതുക്കെ പറഞ്ഞു.

“അതിനകത്ത് അതൊന്നുമല്ല.” അയാള് അട്ടഹസിച്ചു പറഞ്ഞു… ശേഷം ശർമ്മാജിയുടെ കണ്ണുകൾ വീണ്ടും ഇരുട്ടിലേക്ക് നീണ്ടു.

“ഡ്രാഗൺ ഡെത്ത്.”

ആ പേര് കേട്ടതും പി.എ.യുടെ മുഖഭാവം മാറി. പല ഇൻ്റർനാഷണൽ ന്യൂസ് ചാനലിലും ഇതിനെ പറ്റി ഇയാൾ കേട്ടിട്ടുണ്ട്…..

“ഡ്രാഗൺ... ഡെത്തോ...?”

“അതെ...”

ശർമ്മാജിയുടെ ശബ്ദം താഴ്ന്നു.

“ലോകത്തെ അണ്ടർവേൾഡിന്റെ നിയമങ്ങൾ തന്നെ മാറ്റിമറിക്കാൻ സൃഷ്ടിക്കപ്പെട്ട സിന്തറ്റിക് ഡ്രഗ്.”

“ലോകത്തിലെ ഏതോ കോണിൽ ഏറ്റവും രഹസ്യമായ ഭൂഗർഭ ലാബുകളിൽ വർഷങ്ങളോളം നടത്തിയ പരീക്ഷണങ്ങളുടെ ഫലമായി നിർമ്മിച്ചെടുത്തത്.”

“ആദ്യമായി അത് പുറത്തുവന്നപ്പോൾ, പല

💬 Comments

View all comments