Chapter Title : വെള്ളിയാം കല്ല് 6 [Zoro]
രാജ്യങ്ങളിലെയും ക്രിമിനൽ നെറ്റ്‌വർക്കുകൾക്ക് പോലും അതിന്റെ യഥാർത്ഥ ശക്തി മനസ്സിലായിരുന്നില്ല.”
“പക്ഷേ മാസങ്ങൾക്കുള്ളിൽ തന്നെ അതിന്റെ സ്വാധീനം പല മാർക്കറ്റുകളുടെയും തുലാസു മാറ്റി.”
“പഴയ സാമ്രാജ്യങ്ങൾ തകർന്നു... പുതിയ ശക്തികൾ ഉയർന്നു.”
“പല രാജ്യങ്ങളിലെയും ഇന്റലിജൻസ് ഏജൻസികൾ ഇന്നും അതിന്റെ ഉറവിടവും അതിന് പിന്നിൽ നിൽക്കുന്നവരെയും കണ്ടെത്താൻ ഇരുട്ടിൽതപ്പുകയാണ്.”
“പക്ഷേ... അത് ആരാണ് നിർമ്മിച്ചതെന്ന്... എവിടെയാണ് രൂപം കൊണ്ടതെന്ന്... ഇന്നുവരെ ഒരു രാജ്യത്തിനും ഉറപ്പിച്ച് പറയാൻ കഴിഞ്ഞിട്ടില്ല.. അത് അന്വേഷിച്ച്പോയവറെയും പിന്നേ ആരും ജീവനോടെകണ്ടിട്ടില്ല…..” ശർമ്മാജി ഒരു നിമിഷം നിർത്തി. അയാളുടെ മുഖത്ത് ആദ്യമായി ഭയം വ്യക്തമായി.
“കാരണം... അത് ഒരു സാധാരണ ചരക്കല്ല.”
“അത് ഒരു രാജ്യം ഒന്നാകെ നശിപ്പിക്കാനുള്ള ആയുധമാണ്.”
“ഇപ്പോൾ ആ ആയുധം ആദ്യമായി ഇന്ത്യൻ മണ്ണിൽ കാലുകുത്താൻ പോകുകയാണ്.”
“ആ കണ്ടെയ്‌നർ കര തൊട്ടാൽ... അത് വെറും ഒരു സാദാ ചരക്ക് എത്തുന്നതല്ല...”
“ഇന്ത്യയിൽ ഒരു പുതിയ ഇരുണ്ട സാമ്രാജ്യത്തിന്റെ തുടക്കമായിരിക്കും.” ശർമ്മാജിയുടെ ശബ്ദം ഗൗരവമായി.
“അഞ്ഞൂറ്….. അഞ്ഞൂറ് ടൺ മുകളിൽ ഉണ്ടാകും ആ കണ്ടെയ്‌നറിൽ.”
“അതിന്റെ കൂടെ നമ്മൾ ഇതുവരെ കണ്ടിട്ടുപോലുമില്ലാത്ത അത്യാധുനിക ആയുധങ്ങളും.”
“ആ ചരക്ക് ഇന്ത്യയിലെത്തിയാൽ...” അദ്ദേഹത്തിന്റെ ശബ്ദം താഴ്ന്നു.
“...നമ്മുടെ തെരുവുകളിൽ പടരുന്നത് വെറും ലഹരി മാത്രമാകില്ല.”
“അതിന്റെ പിന്നാലെ വരുന്നത് രക്തവും കൊടീയ നാശവുമാണ്.”
പി.എ. ഒന്നും പറയാനാകാതെ നിന്നു.
“സാർ...” അവൻ പതുക്കെ ചോദിച്ചു.
“അപ്പോൾ... തിമൂർ അത്രയും അപകടകാരിയാണോ?”
ശർമ്മാജി ഒരു ദീർഘനിശ്വാസം വിട്ടു. പതുക്കെ തിരിഞ്ഞു.
“അപകടകാരി എന്ന വാക്ക് തിമൂറിന് മുന്നിൽ ചെറുതാണ്.” അദ്ദേഹത്തിന്റെ കണ്ണുകളിൽ ഭയം വ്യക്തമായിരുന്നു.
💬 Comments
View all comments