Chapter Title : വെള്ളിയാം കല്ല് 6 [Zoro]
“അവൻ മരണത്തെ ആയുധമാക്കിയ മനുഷ്യനാണ്.”
ശേഷം അദ്ദേഹം താൻ എന്നോ കണ്ണുകൊണ്ട് കണ്ട തിമൂറിൻ്റെ രക്തത്തിൽ കുളിച്ച രൂപത്തെ ഓർത്ത് പതുക്കെ പറഞ്ഞു.
“ജീവനോടെ നടക്കുന്ന ഒരു അറ്റോമിക് ബോംബാണ് തിമൂർ ഖാലിദ്.”
ആ മറുപടി കേട്ടതോടെ പി.എ. അറിയാതെ ഉമിനീർ ഇറക്കി. കുറച്ചുനേരം അവൻ ഒന്നും സംസാരിച്ചില്ല.
ശേഷം പതുക്കെ ചോദിച്ചു.
“സാർ... അപ്പൊ ഇപ്പോഴും ഈ വിമാനത്തിനുള്ളിലുള്ളത്...” “അത്... അതാരാണ്?”
ശർമ്മാജിയുടെ മുഖത്ത് ഒരു വിചിത്രമായ പുഞ്ചിരി തെളിഞ്ഞു. അതിൽ പരിഹാസവും ഭയവും ഒരുമിച്ചുണ്ടായിരുന്നു.
“അവനോ...” അദ്ദേഹം പതുക്കെ പറഞ്ഞു.
“ഖാൻസാറിന്റെ ഇളയ മകൻ.”
പി.എ. ശ്രദ്ധയോടെ കേട്ടുനിന്നു.
“അച്ഛന്റെ പേരിലും ശക്തിയിലും ജീവിക്കുന്ന ഒരു തല തെറിച്ച ചെക്കൻ.” ശർമ്മാജിയുടെ ശബ്ദത്തിൽ വെറുപ്പ് കലർന്നു.
“തനിക്ക് ഇഷ്ടമുള്ളതെല്ലാം സ്വന്തമാക്കാമെന്നാണ് അവന്റെ വിചാരം.”
“പ്രത്യേകിച്ച് സ്ത്രീകളുടെ കാര്യത്തിൽ...” “അവന് അതിരുകളൊന്നുമില്ല.” “പ്രായമോ... സാഹചര്യങ്ങളോ... ഒന്നും അവന് ഒരു വിഷയമല്ല.”
പി.എ.യുടെ മുഖത്ത് അസ്വസ്ഥത തെളിഞ്ഞു.
ശർമ്മാജി വീണ്ടും വിമാനത്തിലേക്ക് നോക്കി.
“അവനെ നേരെ. നീ നമ്മുടെ തമിഴ്നാട്ടിലെ ഗസ്റ്റ് ഹൗസിലേക്ക് കൂട്ടി കൊണ്ട് പോകണം.”
അവനാരാണെന്നോ അവന്റെ യഥാർത്ഥ വ്യക്തിത്വം എന്താണെന്നോ ആരും അറിയാൻ പാടില്ല.””””…
“അധികാരവും പണവും കൈയിൽ കിട്ടിയാൽ ലോകം മുഴുവൻ തനിക്ക് സ്വന്തമാണെന്ന് കരുതുന്നവനാണ് അവൻ.”
“മനുഷ്യരെ ബഹുമാനിക്കാൻ അവന് അറിയില്ല. അവന്റെ കണ്ണിൽ ആളുകൾ വെറും വസ്തുക്കളാണ്.”
ശർമ്മാജി ഒരു നിമിഷം നിർത്തി.
“അവന് വേണ്ട സൗകര്യങ്ങൾ എല്ലാം ഒരുക്കണം. അതിപ്പോ പൈസ കൊടുത്ത് ഏതെങ്കിലും വേശ്യയെ വെച്ചെങ്കി അങ്ങനെയും….... അവന്റെ ഓരോ നീക്കവും നീ ശ്രദ്ധിക്കണം.”
“അവന്റെ
💬 Comments
View all comments