Chapter Title : വെള്ളിയാം കല്ല് 6 [Zoro]
അഹങ്കാരവും സ്വഭാവവും പലപ്പോഴും പ്രശ്നങ്ങൾ ഉണ്ടാക്കും.”
“ഖാൻസാറിന്റെ മകനാണ് എന്ന ഒറ്റ കാരണത്താൽ അവന് എല്ലാത്തിൽ നിന്നും രക്ഷ നേടുന്നത്... അതാണ് അവനെ കൂടുതൽ അപകടകാരിയാക്കുന്നതും.”
ഒരു നിമിഷം അദ്ദേഹം നിശ്ശബ്ദനായി.
ശേഷം ശബ്ദം കർശനമാക്കി.
“പക്ഷേ നീ ഒന്ന് ഓർമ്മിക്കണം...”
പി.എ. ശ്രദ്ധയോടെ നോക്കി.
“അവൻ ഒരു പ്രശ്നത്തിലും ചെന്ന് ചാടരുത്…. അങ്ങനെ എന്തെങ്കിലും ഉണ്ടായാൽ ഉടൻ എന്നെവിളിച്ച്അറിയിക്കണം..”
“നിന്റെ ആളുകളുടെ കണ്ണ് ഇരുപത്തിനാലു മണിക്കൂറും അവന്റെ മേലുണ്ടാകണം.”
ശർമ്മാജിയുടെ മുഖത്ത് വീണ്ടും ഭയം തെളിഞ്ഞു.
“ഒരു പോറൽ പോലും ഏൽക്കാൻ പാടില്ല… അവന് എന്തെങ്കിലും സംഭവിച്ചാൽ...” അദ്ദേഹം ആകുലതയോടെ പറഞ്ഞു.
“...ആദ്യം തല പോകുന്നത് നമ്മുടേതായിരിക്കും.”
പി.എ. അനുസരണയോടെ തലകുനിച്ചു.
“ശരി, സാർ.”
ശർമ്മാജി കൈയിലെ വാച്ചിലേക്ക് നോക്കി.
രാത്രി വീണ്ടും കനത്തിരുന്നു. പക്ഷേ അദ്ദേഹത്തിന് മുന്നിലുള്ള കാര്യങ്ങൾ അതിലും ഭാരമേറിയതായിരുന്നു.
“എനിക്ക് വെളുപ്പിന് തന്നെ ഡൽഹിയിലെത്തണം.”
അദ്ദേഹം കാറിലേക്ക് നടക്കുന്നതിനിടെ പറഞ്ഞു.
“ഇന്നത്തെ കാര്യം ഉടൻ ചിലരെ അറിയിക്കാനുണ്ട്.”
അത്രയും പറഞ്ഞ് ശർമ്മാജി പതുക്കെ കാറിൽ കയറി.
അടുത്ത നിമിഷം വാഹനം സ്റ്റാർട്ട് ആയി.
വിജയ്‌നഗർ എയർസ്ട്രിപ്പിൽ വീണ്ടും നിശ്ശബ്ദത പടർന്നു.
എന്നാൽ ആ രാത്രിയിൽ ആരംഭിച്ച കളി...
ഇനി അവസാനിക്കാൻ പോകുന്നില്ലായിരുന്നു.
(പേടിച്ച് പോയോ കഥ മാറിയിട്ടൊന്നുമില്ല ചുമ്മാ ഞാൻ ഫ്യൂച്ചർ ഗ്ലിംപ്സ് കാണിച്ചതാ ആരൊക്കെ പറഞ്ഞു കഥാ നീങ്ങുന്നില്ലാണ് ഇനി അത് ശ്രദ്ധിക്കാട്ടോ)
Back to past.
ഡാ ഇപ്പൊങ്ങനുണ്ട് കവിളിലെ വേദനക്ക് കുറവുണ്ടോ??????...”””””…… ചുണ്ടിനോട് ഐസ് വെച്ചുകൊണ്ടിരുന്ന വിഷ്ണുവിനോടായി ഞാൻ ചോദിച്ചു……
പിന്നെ ബാറ്റ് കൊണ്ട് മുഖത്തടിച്ചാ ഒരു
💬 Comments
View all comments