Chapter Title : വെള്ളിയാം കല്ല് 6 [Zoro]
പോകുന്നത് എനിക്കൊന്ന് കാണണം…. വെട്ടി അരിഞ്ഞു പട്ടിക്കിട്ടുകൊടുക്കും പന്ന പൂ മോനെ…””..””” ആകാശിൻ്റെ പള്ളക്ക് ഒരു ചവിട്ടും കൊടുത്ത് മുണ്ട് മടക്കി ഗർജ്ജനത്തോടെ ഉള്ള അയാളുടെ ശബ്ദം അവിടെയുള്ള എല്ലാരെയും ഭയപ്പെടുത്തി…..
സഖാവേ…. ആൾ അറിയാതെ പിള്ളേര് ഓരോന്നു ചെയ്ത് കൂട്ടിയതാ….. സഖാവ് ക്ഷമിക്ക് “””അതുവരെയും നോക്കി നിന്ന കുറച്ച് സീനിയേഴ്സും കോളജ് പ്യൂണും ചേർന്ന് അയാളെ അനുനയിപ്പിക്കാൻ നോക്കി…..
ആരാ എന്താണൊക്കെ അറിയേണ്ട കാലം കഴിഞ്ഞു സഖാവേ ഇനി കാണിച്ച് കൊടുക്കണം ഇവർക്കൊക്കെ…. പാടത്തും പറമ്പിലും അധ്വാനിച്ചവൻ്റെ കൈ തഴമ്പ് എന്താണൊക്കെ ഇവനൊക്കെ അറിയണം….”””””……. അയാള് പ്യൂണിനെ നോക്കി പറഞ്ഞു….
ൻ്റെ… ആഷിക്കാ ഈ ചെറിയ പ്രശ്നം ഇങ്ങനെ വലുതാകല്ലേ വാ നമുക്ക് ഓഫീസിൽ പോയി സംസാരിക്കാം….””””…അവരിൽ പലരും ആഷിയെ അനുനയിപ്പിക്കാൻ നോക്കി…..
അപ്പോഴേക്കും പ്രിൻസിയും മറ്റു അധ്യാപകരും എവിടുന്നോ ഓടി വന്നു അവിടെ കൂടിയ എല്ലാവരെയും അവിടുന്നു നീക്കി ഞങ്ങൾ മൂന്നും പിന്നെ കുറച്ച് സീനിയേഴ്സും മാത്രം ബാക്കിയായി……
അവിടുന്നു എന്നോടും വിഷ്ണുവിനിനോടും മരുന്നു വെക്കാൻ പറഞ്ഞിട്ട് പ്രിൻസിയുടെ റൂമിലേക്ക് പോയതാണ് രാഗും ആഷിയും….
മീറ്റ് മിസ്റ്റർ ആഷിക് ഉസ്മാൻ aka സഖാവ് ആഷി ഫ്രം ദുബൈ…. ഓർമ്മ ഇല്ലേ പറയാം എൻ്റെയൊരു കസിൻ ഉണ്ട്, പേര് സുഹറ ഓൾടെ കള്ള കാമുകനാണീ കൊന്തൻ… ഓളെ നിക്കാഹ് നടത്താൻ ബല്ലിക്ക പ്ലാൻ ചെയ്യുന്നെന്നു അറിഞ്ഞുള്ള വരവാ നായി… രണ്ടിൻ്റെയും നടുവിൽ നിന്ന് എല്ലാം ഒത്താശ ചെയ്ത എന്നെ ബലിയാടാക്കി ഈ നിക്കാഹിൽ നിന്നും അവരെ രക്ഷിക്കാൻ എന്തെങ്കിലും പോംവഴി കണ്ടെത്താനാ എന്നെ കാണാൻ മഹാൻ
💬 Comments
View all comments