സ്വർണ്ണക്കൂട് [കബനീനാഥ്] 260

” റൂബൻ, ഇവിടെ ഗൈനക്ക് ഡിപ്പാർട്ട്മെന്റ് നീയും സിനിയും കൂടി മാറി മാറി ഹാൻഡിൽ ചെയ്യണം. ഓർത്തോ സെക്ഷൻ ഞാനും നോക്കും, കൂടെ എന്റെ ഒരു ജൂനിയർ ഡോക്ടറെ കൂടി ഞാൻ അങ്ങോട്ട് അലോക്കേറ്റ് ചെയ്തിട്ടുണ്ട്. പക്ഷേ, ഇതിന്റെ മൊത്തം ഉത്തരവാദിത്തം, അതായത് അസിസ്സ്റ്റന്റ് മെഡിക്കൽ ഡയറക്ടർ എന്ന പദവി അത് നിനക്കായിരിക്കും… ” ഫിലിപ്പ് റൂബന്റെ തോളിൽ തട്ടി പറഞ്ഞു…

റൂബൻ ഞെട്ടിപ്പോയി… “ സർ ഐ ആമ് ജസ്റ്റെ ജൂനിയർ… സർ എന്നെ ഇത്രയും വിശ്വസിക്കുന്നത്… ” റൂബൻ പാതിയിൽ നിർത്തി സിനിയെ ഒന്ന് നോക്കി…

ഫിലിപ്പിന്റെ കണ്ണുകളിൽ റൂബനോടുള്ളത് വെറുമൊരു ഡോക്ടറോടുള്ള വിശ്വാസമല്ല, മറിച്ച് തന്റെ കുടുംബത്തിലെ ഒരാളോടെന്ന പോലെയുള്ള പരിഗണനയായിരുന്നു…

” എനിക്ക് നിന്നെ വിശ്വാസമാണ് റൂബൻ…
ഫെലിക്സിനെപ്പോലെ തന്നെയാണ് നീയും എനിക്ക്. നീ ഈ ഹോസ്പിറ്റലിന്റെ കാര്യങ്ങൾ നോക്കിയാൽ എനിക്ക് ദുബായിലെ ബിസിനസ്സിൽ കൂടുതൽ ശ്രദ്ധിക്കാൻ പറ്റും… ” ഫിലിപ്പ് അത് പറഞ്ഞു കൊണ്ട് എൻജിനീയർമാരുടെ അടുത്തേക്ക് നീങ്ങി…

അബുദാബി പ്രോജക്റ്റ് റൂബന്റെ ജീവിതത്തിലെ ഏറ്റവും തിരക്കുള്ള കാലഘട്ടമായിരുന്നു. ഫിലിപ്പ് ഏൽപ്പിച്ച ഉത്തരവാദിത്തം അവൻ അങ്ങേയറ്റം ഗൗരവത്തോടെയാണ് കണ്ടത്. ആഴ്ചയിൽ മൂന്ന് ദിവസമെങ്കിലും റൂബൻ അബുദാബിയിലേക്ക് പോകും. ചിലപ്പോൾ സിനിയും കൂടെയുണ്ടാകും, ഗൈനക് ലാബിന്റെയും ലേബർ വാർഡിന്റെയും ഡിസൈനിംഗും എക്യുപ്‌മെന്റ്‌സ് ഓർഡർ ചെയ്യാനുമായി…

തിരിച്ചു ദുബായിലേക്ക് വരുമ്പോഴുള്ള ആ രണ്ട് മണിക്കൂർ ഡ്രൈവ് അവർക്കിടയിലെ ഏറ്റവും മനോഹരമായ സമയമായിരുന്നു…

The Author

36 Comments

Add a Comment
  1. വ്യോമക്കശൻ G

    വ്യോമക്കശൻ
    to
    കബനീനാനാഥ
    കഥാന്തരീക്ഷത്തിലേക്കു പെട്ടെന്ന് കൂട്ടികൊണ്ട് പോകാൻ കഥാകാരന് കഴിയുന്നു. അതുകൊണ്ടുതന്നെ ഇടയ്ക്കു നിന്ന് പോകുമ്പോൾ ഖേദം തോന്നും.

  2. Dear കബനി…തിരക്കുകൾ ഉണ്ടാകും എന്നു അറിയാം.. പറ്റുന്ന സമയങ്ങളിൽ ഇതുപോലെ എഴുതൂ..താങ്കളോടും താങ്കളുടെ എഴുത്തിനോടുമുള്ള ഇഷ്ടവും,ആരാധനയും കൂടുതൽ ആണു…❤️🥰

Leave a Reply

Your email address will not be published. Required fields are marked *