” ഇത് നിനക്ക് നന്നായി ചേരും സിനി. ഒരു ലൗലി ലുക്കുണ്ട്… നല്ല സ്റ്റൈലിഷും ആണ്… ”
സിനി കണ്ണാടിയിൽ നോക്കി ഒന്ന് കറങ്ങി.
” ഇത് കൊള്ളാം. പക്ഷേ റൂബൻ, നമ്മൾ ഇത്രയൊക്കെ ഷോപ്പിംഗ് നടത്തുന്നത് കണ്ടാൽ സംശയം തോന്നില്ലേ…? ഫിലിപ്പിനോട് ഞാൻ പറഞ്ഞത് വെറുതെ കുറച്ച് സാധനങ്ങൾ വാങ്ങാൻ പോകുന്നു എന്നാണ്… ”
റൂബൻ ചിരിച്ചുകൊണ്ട് ഒരു കോഫി ബ്രൗൺ ജാക്കറ്റ് എടുത്തു. ” സിനി, നമ്മൾ ഒരു ഒഫീഷ്യൽ ട്രെയിനിംഗിന് പോകുന്നതല്ലേ…? അപ്പോൾ ഷോപ്പിംഗ് നടത്തുന്നത് നോർമൽ ആണ്. നീ ഇങ്ങനെ പേടിക്കാതെ. പിന്നെ, അവിടെ പോയാൽ നമുക്ക് ഇതൊന്നും ഇടാൻ സമയം കിട്ടില്ല, ഫുൾ ടൈം ബിസി ആവില്ലേ…? ”
” അതെയോ? അതാണോ നീ പറഞ്ഞ ആ ‘സീക്രട്ട് ഹണിമൂൺ’…? ” സിനി കളിയാക്കി ചോദിച്ചു.
റൂബൻ അവളുടെ അടുത്തേക്ക് അല്പം നീങ്ങി നിന്ന് സ്വരം താഴ്ത്തി. ” ട്രെയിനിംഗ് കഴിഞ്ഞുള്ള വൈകുന്നേരങ്ങൾ… അത് നമുക്കുള്ളതല്ലേ…? നമുക്ക് ഹൈഡ് പാർക്കിലൂടെ ഒക്കെ വെറുതെ നടക്കാം. ആരും നമ്മളെ മൈൻഡ് ചെയ്യില്ല. ഇവിടെ ഈ മാളിൽ നിൽക്കുമ്പോൾ നമുക്ക് ഒന്ന് കൈ കോർത്ത് പിടിക്കാൻ പോലും പറ്റില്ല. പക്ഷേ അവിടെ… ”
സിനി ഒരു നിമിഷം ആലോചിച്ചു. ” മ്മ്മ്… എങ്കിലും ഫിലിപ്പിനോട് കള്ളം പറയുന്നത് ആലോചിക്കുമ്പോൾ… ”
” നമ്മൾ കള്ളം പറയുന്നില്ല സിനി, നമ്മൾ നമ്മുടെ ജീവിതം ജീവിക്കുന്നു. ഫിലിപ്പ് സർ ഹാപ്പിയാണ്, നമ്മളും ഹാപ്പിയാണ്. ദാ, ഈ ഡ്രസ്സ് ഒന്ന് ട്രയൽ ചെയ്തു നോക്ക്… ”
ട്രയൽ റൂമിന് മുന്നിൽ കാത്തുനിൽക്കുമ്പോൾ റൂബൻ തന്റെ ഫോണിൽ ലണ്ടനിലെ കുറച്ച് സ്ഥലങ്ങളുടെ ഫോട്ടോസ് നോക്കുകയായിരുന്നു. സിനി പുറത്തേക്ക് വന്നപ്പോൾ അവളുടെ ലുക്ക് കണ്ട് അവൻ ഒരു നിമിഷം നോക്കി നിന്നുപോയി…

വ്യോമക്കശൻ
to
കബനീനാനാഥ
കഥാന്തരീക്ഷത്തിലേക്കു പെട്ടെന്ന് കൂട്ടികൊണ്ട് പോകാൻ കഥാകാരന് കഴിയുന്നു. അതുകൊണ്ടുതന്നെ ഇടയ്ക്കു നിന്ന് പോകുമ്പോൾ ഖേദം തോന്നും.
Dear കബനി…തിരക്കുകൾ ഉണ്ടാകും എന്നു അറിയാം.. പറ്റുന്ന സമയങ്ങളിൽ ഇതുപോലെ എഴുതൂ..താങ്കളോടും താങ്കളുടെ എഴുത്തിനോടുമുള്ള ഇഷ്ടവും,ആരാധനയും കൂടുതൽ ആണു…❤️🥰