അടുത്ത ദിവസം ഹോസ്പിറ്റലിൽ തിരക്കുകൾക്കിടയിലും റൂബന്റെ മുഖത്ത് ഒരു പ്രത്യേക തിളക്കമുണ്ടായിരുന്നു. ക്യാബിനിലെ ഫയലുകൾക്കിടയിൽ ഇരിക്കുമ്പോഴും അവന്റെ മനസ്സ് എവിടെയോ ആണെന്ന് സിനിക്ക് തോന്നി. റൗണ്ട്സ് കഴിഞ്ഞ് അവൾ റൂബന്റെ റൂമിലേക്ക് എത്തുമ്പോൾ അവൻ ലാപ്‌ടോപ്പിൽ എന്തോ നോക്കി ചിരിക്കുകയായിരുന്നു…
സിനി അകത്തേക്ക് വന്നതും റൂബൻ ആവേശത്തോടെ എഴുന്നേറ്റു…
” സിനി… ഫിലിപ്പ് സർ ലണ്ടൻ ട്രിപ്പിന്റെ കാര്യം പറഞ്ഞില്ലേ…? 21 ഡേയ്‌സ്…! ഞാൻ ഷെഡ്യൂൾ ഒക്കെ ഒന്ന് നോക്കുകയായിരുന്നു… ”
സിനി ഡോർ പതുക്കെ ചാരി അവന് അരികിലേക്ക് നടന്നു. ” മ്മ്… ഇന്നലെ ഡിന്നറിനിടെ പറഞ്ഞു. നീ ഭയങ്കര ഹാപ്പി ആണെല്ലോ… ”
റൂബൻ അവളുടെ കൈകളിൽ മെല്ലെ പിടിച്ചു, സ്വരം താഴ്ത്തി പറഞ്ഞു, ” ഹാപ്പി ആവാതിരിക്കാൻ പറ്റുമോ…? നമുക്ക് കിട്ടുന്ന ഏറ്റവും വലിയ ചാൻസ് ആണിത്. ആരും അറിയാതെ, ആരും കാണാതെ നമുക്ക് മാത്രമായി കുറച്ചു ദിവസങ്ങൾ. ഇതൊരു ട്രെയിനിങ് ഒന്നുമല്ല സിനി, ഇത് നമ്മുടെ സീക്രട്ട് ഹണിമൂൺ ട്രിപ്പാണ്..! ”
സിനി ചിരിച്ചു എങ്കിലും അവളുടെ ഉള്ളിൽ ഒരു പിടച്ചിലുണ്ടായിരുന്നു. ” ഫിലിപ്പിന്റെ പ്ലാൻ കേട്ടില്ലേ…? നീ അബുദാബി ഹോസ്പിറ്റലിന്റെ ഫുൾ ചാർജ് എടുക്കണം. ഞാൻ ആഴ്ചയിൽ മൂന്നോ നാലോ ദിവസം അവിടെ ഉണ്ടാകണം എന്നൊക്കെയാണ് പ്ലാൻ… ”
” അതൊക്കെ നമുക്ക് മാനേജ് ചെയ്യാം മൈ ഡിയർ…” റൂബൻ അവളുടെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു.
” ഫിലിപ്പും തുടക്കത്തിൽ അവിടെ ഉണ്ടാകുമെന്നാ പറഞ്ഞത്…! “
“ അതൊക്കെ തുടക്കത്തിലല്ലേ… അത് കഴിഞ്ഞ് അയാൾ വീണ്ടും പുതിയ ബിസിനസ് കാര്യങ്ങൾക്കായി പ്ലാൻ ചെയ്യും… യൂ സീ.. നമുക്ക് അബുദാബിയിലെ പുതിയ ഫ്ലാറ്റ് കൂടി ആകുമ്പോൾ സംഗതി സേഫ് ആണ്… “

വ്യോമക്കശൻ
to
കബനീനാനാഥ
കഥാന്തരീക്ഷത്തിലേക്കു പെട്ടെന്ന് കൂട്ടികൊണ്ട് പോകാൻ കഥാകാരന് കഴിയുന്നു. അതുകൊണ്ടുതന്നെ ഇടയ്ക്കു നിന്ന് പോകുമ്പോൾ ഖേദം തോന്നും.
Dear കബനി…തിരക്കുകൾ ഉണ്ടാകും എന്നു അറിയാം.. പറ്റുന്ന സമയങ്ങളിൽ ഇതുപോലെ എഴുതൂ..താങ്കളോടും താങ്കളുടെ എഴുത്തിനോടുമുള്ള ഇഷ്ടവും,ആരാധനയും കൂടുതൽ ആണു…❤️🥰