ദിവസങ്ങൾ ഓരോന്നായി തൊട്ടും തലോടിയുമൊക്കെ കൊഴിഞ്ഞുപോയി. ഓരോ പുലരിയും ഓരോ അസ്തമയവും അവർക്കിടയിൽ വലിയ മാറ്റങ്ങളൊന്നും വരുത്തിയില്ല സിനിയും റൂബനും തമ്മിൽ കാണുന്നുണ്ടായിരുന്നു, സംസാരിക്കുന്നുണ്ടായിരുന്നു. പക്ഷേ, ആ പഴയ അടുപ്പത്തിലേക്കോ അവർ ആഗ്രഹിക്കുന്ന ഒരു ഒന്നിക്കലിലേക്കോ എത്താൻ ഒരു പഴുതും സാഹചര്യവും അവർക്ക് നൽകിയിരുന്നില്ല. ഒരു അദൃശ്യമായ മതിൽക്കെട്ടിന് ഇരുപുറവും നിൽക്കുന്നതുപോലെ, ഉള്ളിൽ പ്രണയം ഇരമ്പുമ്പോഴും പുറമെ അവർ വെറും അപരിചിതരെപ്പോലെയോ അല്ലെങ്കിൽ വെറും സുഹൃത്തുക്കളെപ്പോലെയോ അഭിനയിച്ചു…
അന്ന് രാത്രി വില്ലയിൽ ഡിന്നർ ടൈമിൽ ഫിലിപ്പ് വളരെ നല്ല മൂഡിലായിരുന്നു. അബുദാബിയിലെ പുതിയ ഹോസ്പിറ്റലിലെ ഗൈനക് വിങ്ങിന്റെ വർക്ക് പകുതിയിലേറെ കഴിഞ്ഞതിന്റെ ആവേശം അയാളുടെ മുഖത്തുണ്ടായിരുന്നു…
” സിനി, റൂബൻ ഇന്ന് വൈകുന്നേരം എനിക്ക് ഓരോ ഡിപ്പാർട്ട്മെന്റിന്റെയും ഫോട്ടോസ് അയച്ചു തന്നു. മോണിറ്ററിങ് ഒക്കെ പക്കാ ആണ്. നമുക്ക് നെക്സ്റ്റ് മന്ത് തന്നെ ഓപ്പണിംഗ് പ്ലാൻ ചെയ്യാമെന്ന് തോന്നുന്നു… ”
സിനി പതുക്കെ തലയാട്ടി, ” മ്മ്മ്… പ്രോഗ്രസ് അനുസരിച്ച് ഫിലിപ്പ് പ്ലാൻ ചെയ്തോളൂ… ഐ ആം വിത്ത് യൂ… ”
ഫിലിപ്പ് ചിക്കൻ പീസ് മുറിച്ചെടുക്കുന്നതിനിടെ ഒന്ന് ചിന്തിച്ചു. ” പിന്നെ സിനി, മറ്റൊരു കാര്യം കൂടി. പുതിയ ഹോസ്പിറ്റലിൽ നമ്മൾ ലാപറോസ്കോപ്പിക് സർജറികൾക്ക് കൂടുതൽ ഫോക്കസ് കൊടുക്കുന്നുണ്ടല്ലോ. അതിന്റെ ലേറ്റസ്റ്റ് ടെക്ക്നോളജികളെ കുറിച്ച് ലണ്ടനിൽ ഒരു 21 ഡേയ്സ് ട്രെയിനിങ് പ്രോഗ്രാം വരുന്നുണ്ട്. റൂബനും നീയും കൂടി അത് അറ്റൻഡ് ചെയ്യണമെന്നാണ് എന്റെ സജഷൻ… വാട്ട് യൂ സേ… “

വ്യോമക്കശൻ
to
കബനീനാനാഥ
കഥാന്തരീക്ഷത്തിലേക്കു പെട്ടെന്ന് കൂട്ടികൊണ്ട് പോകാൻ കഥാകാരന് കഴിയുന്നു. അതുകൊണ്ടുതന്നെ ഇടയ്ക്കു നിന്ന് പോകുമ്പോൾ ഖേദം തോന്നും.
Dear കബനി…തിരക്കുകൾ ഉണ്ടാകും എന്നു അറിയാം.. പറ്റുന്ന സമയങ്ങളിൽ ഇതുപോലെ എഴുതൂ..താങ്കളോടും താങ്കളുടെ എഴുത്തിനോടുമുള്ള ഇഷ്ടവും,ആരാധനയും കൂടുതൽ ആണു…❤️🥰