റൂബന്റെ കണ്ണുകളിലെ ആ തിളക്കം കണ്ടപ്പോൾ സിനിയുടെ ആശങ്കകൾ പതുക്കെ മങ്ങാൻ തുടങ്ങി.
എങ്കിലും സത്യവും മിഥ്യയും തമ്മിലുള്ള ഈ ഒളിച്ചുകളിയിൽ തങ്ങൾ എത്രത്തോളം മുന്നോട്ട് പോകുമെന്ന് സിനി വെറുതെ ഓർത്തു പോയി…
അടുത്ത ഏതാനും ദിവസങ്ങൾ പതിവുപോലെ കടന്നുപോയി. ഹോസ്പിറ്റലിലെ തിരക്കുകളും പുതിയ പ്രോജക്ടിന്റെ പേപ്പർ വർക്കുകളുമായി ഫിലിപ്പ് പൂർണ്ണമായും ബിസിനസ്സ് ലോകത്തായിരുന്നു. ആ തിരക്കുകൾക്കിടയിൽ സിനിയുടെയും റൂബന്റെയും മനസ്സിലെ വിചാരങ്ങൾ അയാൾ അറിഞ്ഞതേയില്ല…
ലണ്ടൻ യാത്രയ്ക്ക് മുന്നോടിയായി ഷോപ്പിംഗിന് പോകാൻ തീരുമാനിച്ച ദിവസം സിനിക്ക് ചെറിയൊരു പരിഭ്രമം ഉണ്ടായിരുന്നു. നഗരത്തിലെ വലിയൊരു മാളിൽ വെച്ച് കാണാമെന്നാണ് അവർ തീരുമാനിച്ചിരുന്നത്.
” നീ എവിടെയാ? ഞാൻ ലൂയി വിറ്റണിന്റെ ഷോറൂമിന് മുന്നിലുണ്ട്… ” റൂബന്റെ കാൾ വന്നപ്പോൾ സിനി പാർക്കിംഗിൽ കാർ ഒതുക്കുകയായിരുന്നു…
” ദാ… വരുന്നു. നീ അവിടെ തന്നെ നിൽക്ക്… തിരക്കു കൂട്ടാതെടാ… ” സിനി ചിരിച്ചുകൊണ്ട് പറഞ്ഞു.
മാളിലെ ചെറിയ തിരക്കിനിടയിൽ റൂബനെ കണ്ടപ്പോൾ അവൾക്ക് വല്ലാത്തൊരു ആശ്വാസം തോന്നി. ജീൻസും ഒരു കറുത്ത ഷർട്ടും ധരിച്ച്, കൂളിംഗ് ഗ്ലാസ് വെച്ച് നിൽക്കുന്ന റൂബനെ കണ്ടാൽ ഒരു ഡോക്ടറാണെന്ന് പറയില്ല.
” നമുക്ക് ആദ്യം കുറച്ച് വിന്റർ കളക്ഷൻസ് നോക്കിയാലോ…? ലണ്ടനിൽ നല്ല തണുപ്പായിരിക്കും… ” റൂബൻ അവളുടെ അടുത്തേക്ക് നടന്നുകൊണ്ട് പറഞ്ഞു.
അവർ ഒരു വലിയ ബ്രാൻഡഡ് ഷോപ്പിലേക്ക് കയറി. ഓവർക്കോട്ടുകൾ നോക്കുന്നതിനിടയിൽ റൂബൻ ഒരു ലോങ്ങ് കോട്ട് എടുത്ത് സിനിയുടെ തോളിൽ വെച്ച് നോക്കി…

വ്യോമക്കശൻ
to
കബനീനാനാഥ
കഥാന്തരീക്ഷത്തിലേക്കു പെട്ടെന്ന് കൂട്ടികൊണ്ട് പോകാൻ കഥാകാരന് കഴിയുന്നു. അതുകൊണ്ടുതന്നെ ഇടയ്ക്കു നിന്ന് പോകുമ്പോൾ ഖേദം തോന്നും.
Dear കബനി…തിരക്കുകൾ ഉണ്ടാകും എന്നു അറിയാം.. പറ്റുന്ന സമയങ്ങളിൽ ഇതുപോലെ എഴുതൂ..താങ്കളോടും താങ്കളുടെ എഴുത്തിനോടുമുള്ള ഇഷ്ടവും,ആരാധനയും കൂടുതൽ ആണു…❤️🥰