” പെർഫെക്റ്റ്…! നീ ഇത് തന്നെ എടുത്തോ… ”
ഷോപ്പിംഗ് കഴിഞ്ഞ് അവർ ഫുഡ് കോർട്ടിൽ ഇരിക്കുമ്പോൾ സിനി പതുക്കെ ചോദിച്ചു, ” റൂബൻ, അബുദാബിയിലെ ഫ്ലാറ്റിന്റെ കാര്യം ഫിലിപ്പ് ഗൗരവമായി എടുത്തിരിക്കുകയാണ്. അടുത്ത ഏതേലും ദിവസം തന്നെ പോയി നോക്കാം എന്നാണ് പറയുന്നത്… ”
റൂബൻ അവളുടെ കൈയ്യിൽ മെല്ലെ തൊട്ടു.
” അതു നല്ലതല്ലേ…? നമുക്ക് കൂടുതൽ പ്രൈവസിയുള്ള ഒരിടം. നീ ഒന്നിനും ടെൻഷൻ അടിക്കണ്ട. എല്ലാം പ്ലാൻ ചെയ്ത പോലെ നടക്കും. വെറുതേ ഓരോന്ന് ആലോചിച്ച് ഇപ്പോഴത്തെ ഈ സന്തോഷം കളയാതെ… ”
ഷോപ്പിംഗ് ബാഗുകളുമായി കാറിലേക്ക് നടക്കുമ്പോൾ, ലണ്ടനിലെ മഞ്ഞുവീണ തെരുവുകളും അബുദാബിയിലെ പുതിയ ജീവിതവും അവർക്കിടയിൽ മനോഹരമായ ഒരു സ്വപ്നമായി വിരിഞ്ഞു തുടങ്ങിയിരുന്നു. എങ്കിലും, ആ സന്തോഷത്തിന്റെ നിഴലിൽ എവിടെയോ ഒരു ഭയം സിനിയെ പിൻതുടരുന്നുണ്ടായിരുന്നു…
ദുബായ് എയർപോർട്ടിലെ തിരക്കിലേക്ക് കാർ വന്നുനിൽക്കുമ്പോൾ സിനിയുടെ ഉള്ളിൽ ഒരുതരം കിടുക്കിടപ്പായിരുന്നു. ഡെന്യം ജീൻസും ഒരു വൈറ്റ് ടീഷർട്ടും അതിനുപുറമെ ഒരു നേവി ബ്ലൂ ബ്ലേസറുമായിരുന്നു അവളുടെ വേഷം. സാധാരണ സാരിയിലോ ഫോർമൽ കുർത്തയിലോ കാണാറുള്ള ഡോക്ടർ സിനിയിൽ നിന്നും തികച്ചും വ്യത്യസ്തയായ ഒരു പെൺകുട്ടി. റൂബനും ഒട്ടും പിന്നിലായിരുന്നില്ല; ഡെനിമും ലെയർ ചെയ്ത ടീഷർട്ടും ഒക്കെയായി അവൻ വല്ലാതെ സ്മാർട്ടായി തോന്നി.
ഫിലിപ്പ് തന്നെയാണ് അവരെ എയർപോർട്ടിൽ ഡ്രോപ്പ് ചെയ്തത്…
” ഹാവ് എ സേഫ് ജേർണി മൈ ഡിയേർസ്… റൂബൻ, നീ കാര്യങ്ങളൊക്കെ ശ്രദ്ധിക്കണം… സിനി, അവിടെ ലാൻഡിംഗ് കഴിഞ്ഞ് മെസ്സേജ് ഇട്ടേക്ക് കേട്ടോ… “

വ്യോമക്കശൻ
to
കബനീനാനാഥ
കഥാന്തരീക്ഷത്തിലേക്കു പെട്ടെന്ന് കൂട്ടികൊണ്ട് പോകാൻ കഥാകാരന് കഴിയുന്നു. അതുകൊണ്ടുതന്നെ ഇടയ്ക്കു നിന്ന് പോകുമ്പോൾ ഖേദം തോന്നും.
Dear കബനി…തിരക്കുകൾ ഉണ്ടാകും എന്നു അറിയാം.. പറ്റുന്ന സമയങ്ങളിൽ ഇതുപോലെ എഴുതൂ..താങ്കളോടും താങ്കളുടെ എഴുത്തിനോടുമുള്ള ഇഷ്ടവും,ആരാധനയും കൂടുതൽ ആണു…❤️🥰